Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ആശങ്ക ഉയരുന്നു; ഇന്ന് 34 രോഗികൾ, 15 പേർക്ക് സമ്പർക്കത്തിലൂടെ, ജില്ലയിൽ 523 രോഗികൾ

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 34 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 10 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ രണ്ടിന് സൗദിയില്‍നിന്ന് എത്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 47 വയസ്സുള്ള ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍കുട്ടി ആണ് മരിച്ചത്. ആകെ 523 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

covid

രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍

1) ഖത്തറില്‍ നിന്നും ജൂണ്‍ 26 ന്എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി
2)വെസ്റ്റ് ആഫ്രിക്കയില്‍ നിന്നും ജൂണ്‍ 25 എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള താമരക്കുളം സ്വദേശി.
3) ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള അമ്പലപ്പുഴ സ്വദേശി.
4) ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 29 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.
5) ദുബായില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 23 വയസ്സുള്ള തകഴി സ്വദേശി.
6) അബുദാബിയില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 45 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
7)തമിഴ്‌നാട്ടില്‍നിന്നും ജൂണ്‍ 18ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള മുഹമ്മ സ്വദേശിനി.
8 ) ദുബായില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 24 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
9 ) കല്‍ക്കട്ടയില്‍ നിന്നും ജൂണ്‍ 30ന് നിരീക്ഷണത്തിലായിരുന്നു 29 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.
10) പോണ്ടിച്ചേരിയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു 23 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി
11) ദുബായില്‍ നിന്നും ജൂണ്‍ 26 എത്തി നിരീക്ഷണത്തിലായിരുന്നു 47 വയസുള്ള ചേര്‍ത്തല സ്വദേശി.
12) ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്നു 39 വയസ്സുള്ള കൈനകരി സ്വദേശി,
13) ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ 30ന് എത്തി നിരീക്ഷണത്തിലായിരുന്നു 25 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
14) ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കൈനകരി സ്വദേശി.
15-28) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 14 കായംകുളം സ്വദേശികള്‍.
29) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യ കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി
30&31) 37 വയസ്സുള്ള കായംകുളം സ്വദേശി യുടെയും 50വയസുള്ള പുന്നപ്ര സ്വദേശി യുടെയും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല
32&33) നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍.

Recommended Video

cmsvideo
    കണ്ണ് തുറക്കുക സമൂഹമേ | Oneindia Malayalam

    രോഗമുക്തി നേടിയവര്‍

    1.ഗോവയില്‍ നിന്നെത്തിയ തഴക്കര സ്വദേശി, 2.മുംബൈയില്‍ നിന്നെത്തിയ മുഹമ്മ സ്വദേശി 3.ഡല്‍ഹിയില്‍ നിന്നെത്തിയ ചെമ്പുംപുറം സ്വദേശി
    4.ദമാമില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി
    5. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന പുന്നപ്ര സ്വദേശി 6.ഡല്‍ഹിയില്‍ നിന്നെത്തിയ തണ്ണീര്‍മുക്കം സ്വദേശിനി
    7ീേ 12) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്നു 6 കായംകുളം സ്വദേശികള്‍
    13) ഒമാനില്‍ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശിനി
    14.കോയമ്പത്തൂരില്‍ നിന്നെത്തിയ തുറവൂര്‍ സ്വദേശിനി
    15. ദുബായില്‍ നിന്നെത്തിയ വീയപുരം സ്വദേശി
    16. സൗദിയില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി
    17. ദോഹയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്.
    ആകെ 273 പേര്‍ രോഗവിമുക്തരായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+