Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 4 കൊറോണ കേസുകള്‍; 12 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 92 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 127 കൊവിഡ് കേസുകളില്‍ നാല് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബയില്‍ നിന്നും വന്നതാണ്. ഇതോടെ ജില്ലയില്‍ ആകെ 92 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് 12 പേര്‍ക്കാണ് ജില്ലയില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ 75 പേര്‍ ജില്ലയില്‍ നിന്നും രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും മറ്റ് വിവരങ്ങള്‍.

covid

1. 3/6 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശി, 57 വയസ്സ്
2. 26/5 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
3. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
4. 8/6 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി

Recommended Video

cmsvideo
    ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍ | Oneindia Malayalam

    1. മുംബൈയില്‍ നിന്നു വന്ന ചെങ്ങന്നൂര്‍ സ്വദേശി
    2. അബുദാബിയില്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി
    3. റഷ്യയില്‍ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശിനി
    4. അബുദാബിയില്‍ നിന്ന് വന്ന കുമാരപുരം സ്വദേശിനി
    5. ദുബായില്‍ നിന്ന് വന്ന കുമാരപുരം സ്വദേശി
    6. യു എ ഇ യില്‍ നിന്ന് വന്ന ബുധനൂര്‍ സ്വദേശിനി
    7. ദുബായില്‍ നിന്ന് വന്ന വെട്ടക്കല്‍ സ്വദേശി
    8. താജിക്കിസ്ഥാന്‍ ഇന്ന് വന്ന വയലാര്‍ സ്വദേശി
    9. ചെന്നൈയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി
    10. മുംബൈയില്‍ നിന്ന് എത്തിയ ആലപ്പുഴ സ്വദേശി
    11. കുവൈറ്റില്‍ നിന്ന് വന്ന ചെട്ടികുളങ്ങര സ്വദേശി
    12. താജിക്കിസ്ഥാന്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി

    അതേസമം, കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+