Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ്, രണ്ട് പേർ വിദേശത്ത് നിന്ന് വന്നവർ, ഒരാൾക്ക് സമ്പർക്കം വഴി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 62 പേരില്‍ അഞ്ച് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് കോവിഡ് ബാധിച്ചത്. ഇതോടെ ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ആയി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

covid

അബുദാബിയില്‍ നിന്ന് മെയ് 17 - ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിലൊരാള്‍. സൗദിയില്‍നിന്ന് മെയ് 19ന് ദമാം - കൊച്ചി ഫ്‌ലൈറ്റില്‍ വന്ന മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കേരളത്തിലെത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറെന്റെനിലായിരുന്നു.

മുംബൈയില്‍ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതിയും മറ്റേയാള്‍ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവും ആണ് ആണ്. കുട്ടനാട് സ്വദേശി 19ന് ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി മെയ് 19ന് എറണാകുളത്ത് ട്രെയിനില്‍ എത്തിയശേഷം ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലായിരുന്നു. മെയ് 21ന് കോവിഡ് സ്ഥിരീകരിച്ച, ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആള്‍.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ വൈകാതെ അനുവദിക്കുമെന്ന് അറിയിപ്പു കിട്ടിയ സാഹചര്യത്തില്‍, സ്റ്റേഷനുകളിലെ സജ്ജീകരണങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാഭരണകൂടം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എം അഞ്ജന ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി എബ്രഹാം, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഉഷാകുമാരി, മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ട്രെയിനില്‍നിന്ന് ഇറങ്ങുന്ന ആളുകളെ സാമൂഹ്യ അകലം പാലിച്ച് നിര്‍ത്തുന്നതു സംബന്ധിച്ചും, രോഗ ലക്ഷണമുള്ളവരെയും ഇല്ലാത്തവരെയും വെവ്വേറെ കോവിഡ് കെയര്‍ സെന്റര്‍ / ഹോം ഐസൊലേഷന്‍ അല്ലങ്കില്‍ ആശുപത്രികളില്‍ എത്തിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+