ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഇന്ന് ആറ് കൊവിഡ് കേസുകള്‍, രണ്ട് പേര്‍ പ്രവാസികള്‍; ജില്ലയില്‍ 39 പേര്‍ ചികിത്സയില്‍

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച് 61 കൊവിഡ് കേസുകളില്‍ ആറ് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാല് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 39 ആയി. ഏഴുപേര്‍ ജില്ലയില്‍ രോഗ വിമുക്തരായിരുന്നു. ഫെബ്രുവരി 2 മുതല്‍ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 47 ആണ്. കോവിഡ ബാധിതനായ ഒരാള്‍ ജില്ലയില്‍ മരണപ്പെട്ടിരുന്നു.

alappuzha

മാലദ്വീപില്‍ നിന്നും കപ്പല്‍ മാര്‍ഗം മെയ് 17ന് കൊച്ചിയിലെത്തിയ യുവാവ്, മെയ് 29ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ 52കാരന്‍ എന്നിവരാണ് വിദേശത്തു നിന്ന് വന്ന കോവിഡ് ബാധിച്ചവര്‍. ഇരുവരും ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശികളാണ്. മാലദ്വീപില്‍ നിന്നെത്തിയ യുവാവ് ചേര്‍ത്തല കോവിഡ്‌കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. അബുദാബിയില്‍ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മൈസൂരില്‍ നിന്ന് 29ന് സ്വകാര്യ വാഹനത്തിലെത്തിയ ചേര്‍ത്തല സ്വദേശിയായ യുവാവിനും കോവി ഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റീനിലായിരുന്നു. രാജസ്ഥാനില്‍ നിന്ന് മെയ് 28ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ അറുപതുകാരനും കോവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം ജില്ലയിലെത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ (മെയ് 30) മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

പൂനെയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 26ന് എത്തിയ യുവാവ്, ദില്ലിയില്‍ നിന്ന് മെയ് 25 - ന് സ്വകാര്യ വാഹനത്തില്‍ എത്തിയ യുവാവ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശികളായ ഇരുവരും ഹോം ക്വാറന്റീനിലായിരുന്നു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം ജനറല്‍ ആശുപതിയിലും രണ്ടു പേര്‍ ഹരിപ്പാട് താലുക്ക് ആശുപതിയിലും മൂന്നുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

English summary
Today 6 New Covid Positive Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X