ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 82 കൊവിഡ് കേസുകളില്‍ ഏഴ് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരെ
ഹരിപ്പാടും ഒരാളെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തില്‍ നാട്ടിലെത്തുകയും, കോവിഡ് കെയര്‍ സെന്ററിലെ നിരീക്ഷണം പൂര്‍ത്തിയാക്കി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 69 വയസ്സുള്ള മാരാരിക്കുളം സ്വദേശിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

covid

മെയ് 26ന് പൂനയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതിയാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. മെയ് 26ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ സ്വദേശിനി, അതേ വിമാനത്തിലെത്തിയ മാവേലിക്കര തെക്കേക്കര സ്വദേശിനി, ചേര്‍ത്തല സ്വദേശിനി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മൂവരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്നു. ചെന്നൈയില്‍നിന്നും സ്വകാര്യ വാഹനത്തില്‍ മെയ് 20ന് എത്തിയ ആലപ്പുഴ സ്വദേശിനിയാണ് കോവിഡ് സ്ഥിരീകരിച്ച ഏഴാമത്തെ ആള്‍. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം കണ്ടെത്തിയവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

24 പേര്‍ക്ക് ഇന്ന് കൊവിഡ് ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരില്‍ ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് 6 പേരും കൊല്ലത്ത് രണ്ട് പേരും കോട്ടയത്ത് മൂന്ന് പേരും തൃശൂര്‍ ഒരാളും കോഴിക്കോട് 5 പേരും കണ്ണൂര്‍ രണ്ട് പേരും കാസര്‍കോട് നാല് പേരും ആലപ്പുഴ ഒരാളുമാണ് നെഗറ്റീവ് ആയത്. തിരുവനന്തപുരത്ത് 14 പേര്‍ കൊവിഡ് പോസിറ്റീവായി.
ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 632 പേരാണ് ചികിത്സയിലുളളത്.

കൊറോണ ഭീതി ഉയരുന്നു! ഇന്ന് കേരളത്തിൽ രോഗബാധ 82 പേർക്ക്! 5 ആരോഗ്യപ്രവർത്തകർക്ക് രോഗം!കൊറോണ ഭീതി ഉയരുന്നു! ഇന്ന് കേരളത്തിൽ രോഗബാധ 82 പേർക്ക്! 5 ആരോഗ്യപ്രവർത്തകർക്ക് രോഗം!

വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 100 കോടിയുടെ ഹോട്ടല്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 100 കോടിയുടെ ഹോട്ടല്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്

English summary
Today 7 New Covid Cases Reported In Alappuzha District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X