ആലപ്പുഴയില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍, നാല് പേര്‍ പ്രവാസികള്‍, ഒരാള്‍ക്ക് രോഗമുക്തി
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 40 കേസുകള്‍ 7 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. മെയ് 18 ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ ചേര്‍ത്തല സ്വദേശിയായ യുവാവാണ് ഒരാള്‍. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി. ഹോം ക്വാറന്റീനിലായിരുന്നു. അന്നേ ദിവസം തന്നെ അബുദാബി- കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ് കെയര്‍ സെന്ററിലായിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് , കാര്‍ത്തികപ്പള്ളി താലൂക്ക് സ്വദേശികളാണ്.

മെയ് 20ന് അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെയാള്‍. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം ഇയാള്‍ കോവി ഡ് കെയര്‍ സെന്ററിലായിരുന്നു. മെയ് 17-ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
മെയ് 10 ന് ചെന്നൈയില്‍ നിന്ന് - ആലപ്പുഴയിലേക്ക് സ്വകാര്യ വാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതി, മെയ് 21 - ന് മുംബൈ - കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ യുവതി കോവി ഡ് കെയര്‍ സെന്ററിലും മുംബൈയില്‍ നിന്നെത്തിയ യുവതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ ഒരു ആലപ്പുഴ സ്വദേശിയായ യുവതി കൊവിഡില്‍ നിന്നും മുക്തി നേടി.
ഏഴുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതിയാണ് രോഗവിമുക്തയായത്. ഇതോടെ ജില്ലയില്‍ നിലവില്‍ 28 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Recommended Video
അതേസമയം, സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് രണ്ട്, എറണാകുളം 2, കണ്ണൂര്‍ 1, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 5 പേര്‍ തെലങ്കാനനയില്‍ നിന്നും ഒരാള്‍ ദില്ലിയില്‍ നിന്നും മൂന്ന്, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും 9 പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications