Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഭീതി ഒഴിയാതെ ആലപ്പുഴ..!! ഇന്നും 8 പേര്‍ക്ക് രോഗം, ജില്ലയില്‍ ആകെ 65 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 8 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇവര്‍ എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശപിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആകെ 65 ആയി. എട്ട് പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ.

covid

43 വയസുള്ള നൂറനാട് സ്വദേശി 27/5ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. .കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ് 27/5ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി. തുടര്‍ന്ന് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മാവേലിക്കര സ്വദേശിനിയായ യുവതി 22/5ന് ചെന്നൈയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു .

കായംകുളം സ്വദേശിയായ യുവാവ് കുവൈറ്റില്‍ നിന്നും 26/5ന് കൊച്ചിയില്‍ എത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മുളക്കുഴ സ്വദേശി (52വയസ്സ് ) 26/5ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. എടത്വ സ്വദേശിയായ യുവാവ് 27/5ന് മുംബയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയില്‍ എത്തി. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ആലപ്പുഴ സ്വദേശിയായ യുവാവ് ജൂണ്‍ 1ന് മോസ്‌കോയില്‍ നിന്നും കണ്ണൂരില്‍ എത്തി. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ്. 8. കുവൈറ്റില്‍ നിന്നും മെയ് 27ന് കോഴിക്കോടെത്തി. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 53വയസ്സുള്ള മുളക്കുഴ സ്വദേശി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇന്ന് മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 7 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്ന് വന്ന 8 പേര്‍ക്കും ദില്ലിയില്‍ നിന്ന് വന്ന 3 പേര്‍ക്കും ഗുജറാത്തില്‍ നിന്നുളള 2 പേര്‍ക്കും രാജസ്ഥാനില്‍ നിന്നുളള ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് കൊവിഡ് മുക്തരായിരിക്കുന്നത്. പാലക്കാട് 13 പേരും മലപ്പുറത്ത് 8 പേരും കണ്ണൂര്‍ 7 പേരും കോഴിക്കോട് 5 പേരും തൃശൂര്‍, വയനാട് ജില്ലകളില്‍ രണ്ട് പേരും കൊവിഡ് മുക്തരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+