Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 82 കൊവിഡ് കേസുകള്‍; 43 പേര്‍ക്ക് സമ്പര്‍ക്കം വഴി; 787 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 82 ആലപ്പുഴ ജില്ലക്കാരാണ്. 22 പേര്‍ വിദേശത്തുനിന്നും ഒന്‍പത് പേര്‍ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ആകെ 787 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

covid

ഇന്ന് 40 പേര്‍ രോഗം മുക്തരായി. ജില്ലയില്‍ ചികിത്സയിലായിരുന്ന 39 പേരും എറണാകുളത്ത് ചികിത്സയിലായിരുന്ന ഒരു വ്യക്തിയുമടക്കം ആകെ 40 പേര്‍ രോഗമുക്തരായി. ഇതില്‍ 10 ഐടിബിപി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ആകെ 501 പേര്‍ രോഗവിമുക്തരായി. മൂന്ന് അമ്പലപ്പുഴ സ്വദേശികള്‍, രണ്ടു വീതം ചേര്‍ത്തല, രാമങ്കരി, ചെറിയനാട്, ഭരണിക്കാവ് , പത്തിയൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി സ്വദേശികള്‍, ആലപ്പുഴ, പാണാവള്ളി, തുറവൂര്‍, നൂറനാട്, കൃഷ്ണപുരം, , കടക്കരപ്പള്ളി , പുലിയൂര്‍, ചെങ്ങന്നൂര്‍, തകഴി, എഴുപുന്ന, , വള്ളികുന്നം, തലവടി, അരൂര്‍ സ്വദേശികളാണ് രോഗമുക്തരായത്.

1. അബുദാബിയില്‍ നിന്നും എത്തിയ 30 വയസ്സുള്ള അരൂര്‍ സ്വദേശി.
2.ഖത്തറില്‍ നിന്നെത്തിയ 30 വയസ്സുള്ള വള്ളികുന്നം സ്വദേശി.
3&4 സൗദിയില്‍ നിന്നും എത്തിയ മുട്ടാര്‍ സ്വദേശികളായ കുട്ടികള്‍.
5. സൗദിയില്‍ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
6. സൗദിയില്‍ നിന്നും എത്തിയ മുട്ടാര്‍ സ്വദേശിയായ കുട്ടി.
7. സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള രാമങ്കരി സ്വദേശി.
8. സൗദിയില്‍ നിന്നും എത്തിയ 54 വയസ്സുള്ള മാന്തുരുത്തി സ്വദേശി.
9. സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള തകഴി സ്വദേശി.
10. ഖത്തറില്‍ നിന്നും എത്തിയ 23 വയസ്സുള്ള ഭരണിക്കാവ് സ്വദേശിനി
11 ഖത്തറില്‍ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശി.
12 സൗദിയില്‍ നിന്നും എത്തിയ 23 വയസ്സുള്ള താഴവ സ്വദേശി.
13 കുവൈറ്റില്‍ നിന്നും എത്തിയ 59 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
14 സൗദിയില്‍ നിന്നും എത്തിയ 42 വയസുള്ള വള്ളികുന്നം സ്വദേശി.
15. സൗദിയില്‍ നിന്നും എത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.
16 സൗദിയില്‍ നിന്നും എത്തിയ 18 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.
17 ഖത്തറില്‍ നിന്നും എത്തിയ 50 വയസ്സുള്ള ആലപ്പുഴ സ്വദേശി.
18 മസ്‌കറ്റില്‍ നിന്നും എത്തിയ 42 വയസ്സുള്ള നൂറനാട് സ്വദേശി
19 സൗദിയില്‍ നിന്നും എത്തിയ 39 വയസ്സുള്ള തഴവ സ്വദേശി.
20. സൗദിയില്‍ നിന്നും എത്തിയ 50 വയസ്സുള്ള ആര്യാട് സ്വദേശി
21 സൗദിയില്‍ നിന്നും എത്തിയ 42 വയസ്സുള്ള മുട്ടാര്‍ സ്വദേശി.
22. ഖത്തറില്‍ നിന്നും എത്തിയ 50 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
23. ബാംഗ്ലൂരില്‍ നിന്നും എത്തിയ 22 വയസ്സുള്ള രാമങ്കരി സ്വദേശി.
24. തൂത്തുക്കുടിയില്‍ നിന്നും എത്തിയ 37 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി
25. കര്‍ണാടകയില്‍ നിന്നും എത്തിയ 28 വയസ്സുള്ള കായംകുളം സ്വദേശി.
26. ചെന്നൈയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ കുട്ടി.
27 ഡല്‍ഹിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള തലവടി സ്വദേശിനി.
28. ഈറോഡില്‍ നിന്നും എത്തിയ 27 വയസ്സുള്ള അരൂര്‍ സ്വദേശി
29 ചെന്നൈയില്‍ നിന്നും എത്തിയ 67 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
30. ഗുജറാത്തില്‍ നിന്നും എത്തിയ 31 വയസ്സുള്ള തൃപ്പെരുന്തുറ സ്വദേശിനി.
31 ചെന്നൈയില്‍ നിന്നും എത്തിയ 35 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
32-37. കായംകുളം മാര്‍ക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 6 കായംകുളം സ്വദേശികള്‍
38-39. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരു പട്ടണക്കാട് സ്വദേശിയും ഒരു പള്ളിത്തോട് സ്വദേശിനിയും.
40-44. എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 5 വെട്ടക്കല്‍ സ്വദേശികള്‍
45-46 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് കടക്കരപ്പള്ളി സ്വദേശികള്‍.
47-49. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍- ഒരു ചേര്‍ത്തല സ്വദേശിനി, ഒരു ചേര്‍ത്തല സൗത്ത് സ്വദേശിനി, കോട്ടയത്ത് ജോലിചെയ്യുന്ന മാരാരിക്കുളം സ്വദേശിനി.
50-77 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി , ചങ്ങനാശ്ശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച 67 വയസ്സുള്ള കരുവാറ്റ സ്വദേശി , 30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ആലപ്പുഴ സ്വദേശിനി ആയ പെണ്‍കുട്ടി, 21 വയസ്സുള്ള തുറവൂര്‍ സ്വദേശിനി, 70 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, 49 വയസ്സുള്ള തുറവൂര്‍ സ്വദേശിനി, 44 വയസ്സുള്ള പുന്നപ്ര സ്വദേശി, 42 വയസുള്ള പല്ലന സ്വദേശിനി, 40 വയസ്സുള്ള മാവേലിക്കര സ്വദേശിനി, ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി, 39 വയസ്സുള്ള പള്ളിത്തോട് സ്വദേശി, അമ്പത്തി മൂന്ന് വയസ്സുള്ള എരമല്ലൂര്‍ സ്വദേശി, 70 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി , ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 63 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 55 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 20 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 46 വയസ്സുള്ള കാട്ടൂര്‍ സ്വദേശി, 35 വയസ്സുള്ള കണ്ണനാം കുഴി സ്വദേശിനി, 59 വയസ്സുള്ള താഴവ സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള മാരാരിക്കുളം സ്വദേശി, 46 വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി, 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 46 വയസ്സുള്ള സ്വദേശി, 40 വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി, ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി, 39 വയസ്സുള്ള മുഹമ്മദ് സ്വദേശിനി,
78-80 നൂറനാട് ഐടിബിപി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍
81. 49 വയസ്സുള്ള മുഹമ്മസ്വദേശി ഇയാളുടെ രോഗത്തിന് ഉറവിടം വ്യക്തമല്ല.
കൂടാതെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറിയാമ്മ 85 വയസ്സ്, തെക്കേ തയ്യില്‍, ചെട്ടികാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+