ആലപ്പുഴയില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ, 10 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 92 രോഗികള്‍
ആലപ്പുഴ: ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 9 പേര്‍ ആലപ്പുഴ സ്വദേശികള്‍. ഇവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ബാക്കി എട്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ 92 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പത്ത് പേര്‍ രോഗമുക്തി നേടിയതോടെ ആകെ 58 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

കുവൈറ്റില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയും ഭാര്യയും ,ചെന്നൈയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി ,മുംബൈയില്‍ നിന്നും എത്തിയ കുട്ടനാട് സ്വദേശി , ദുബായില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , ദുബായില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി , കുവൈറ്റില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , താജിക്കിസ്ഥാനില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശിനി , മുംബൈയില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി , അബുദാബിയില്‍ നിന്നും എത്തിയ മാരാരിക്കുളം സ്വദേശിനി എന്നിവരാണ് രോഗമുക്തരായത്. രോഗികളുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ.
1&2.മഹാരാഷ്ട്രയില്‍ നിന്നും 7/6ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 42 വയസുള്ള പട്ടണക്കാട് സ്വദേശിയും മകളും
3&4.മുംബൈയില്‍ നിന്നും 7/6ന് വി മാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 39 വയസുള്ള മാവേലിക്കര സ്വദേശിനിയും മകനും
5.മും ൈബയില്‍ നിന്നും 6/6ന് ട്രെയിനില്‍ ആലപ്പുഴ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്
.6.ഡല്‍ഹിയില്‍ നിന്നും10/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടനാട് സ്വദേശിയായ യുവാവ്
Recommended Video
7&8. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന 83വയസുള്ള തകഴി സ്വദേശിയും ഭാര്യയും
9.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്
.6പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു












Click it and Unblock the Notifications