ആലപ്പുഴയില്‍ വീണ്ടും ആശങ്ക..!! ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ജില്ലയില്‍ 104 രോഗികള്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 85 കൊവിഡ് കേസുകളില്‍ 9 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇതില്‍ 7പേര്‍ വിദേശത്തുനിന്നും 2പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .8പേരെ മെഡിക്കല്‍ കോളേജിലും ഒരാളെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു . ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണം 104 ആയി. രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ചുവടെ.

1.ഡല്‍ഹിയില്‍ നിന്നും 2/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തലവടി സ്വദേശിനിയായ യുവതി
2.കുവൈറ്റില്‍ നിന്നും 2/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി
3.ദോഹയില്‍ നിന്നും 2/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
4.മസ്‌കറ്റില്‍ നിന്നും 4/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തലവടി സ്വദേശിയായ യുവാവ്
.5.കുവൈറ്റില്‍ നിന്നും 2/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്
6.ദമാമില്‍ നിന്നും 3/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 55വയസുള്ള ആലപ്പുഴ സ്വദേശി
7.കുവൈറ്റില്‍ നിന്നും 2/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെന്നിത്തല സ്വദേശിയായ യുവാവ്
8.കുവൈറ്റില്‍ നിന്നും 2/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തകഴി സ്വദേശിയായ യുവാവ്
9.ഡല്‍ഹിയില്‍ നിന്നും 22/5ന് കൊച്ചിയില്‍ ട്രെയിനില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ബുധനൂര്‍ സ്വദേശിനിയായ യുവതി.
അതേസമയം, ഇന്ന് സംസ്ഥാനത്ത് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications