ആലപ്പുഴയില്‍ ആശങ്ക...മത്സ്യക്കച്ചവടക്കാരന് കൊറോണ സ്ഥിരീകരിച്ചു, ജില്ലയില്‍ ഇന്ന് 9 രോഗികള്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 9 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. അഞ്ച് പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കൂടാതെ ജില്ലയില്‍ ഒരു മത്സ്യക്കച്ചവടക്കാരന് കൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 176 ആയി. ഇന്ന് ജില്ലയില്‍ ആര്‍ക്കും രകോഗമുക്തിയില്ല. ആകെ 124 പേരാണ് ജില്ലയില്‍ നിന്ന് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍..

1. അബുദാബിയില്‍നിന്ന് 27/6 ന് കൊച്ചിയിലെത്തി അങ്കമാലി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 58 വയസുള്ള ആലപ്പുഴ സ്വദേശി
2. മുംബൈയില്‍ നിന്നും വിമാന മാര്‍ഗം 24/6 ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുഹമ്മ സ്വദേശിയായ യുവാവ്.
3. ഗുവാഹട്ടിയില്‍ നിന്നും 14/6 ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.
4. ബഹറിനില്‍ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ്.
5. ദമാമില്‍ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള ചെറിയനാട് സ്വദേശി.
6. കുവൈറ്റില്‍ നിന്നും 18/6 ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കായംകുളം സ്വദേശിയായ യുവാവ്.
7. ദമാമില്‍ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശി.
8. മുംബൈയില്‍നിന്നും ട്രെയിന്‍ മാര്‍ഗം 26/6 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന എടത്വാ സ്വദേശിയായ യുവാവ്
9. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കായംകുളം മാര്‍ക്കറ്റില്‍ നിന്നും മത്സ്യം ശേഖരിച്ച് ഗഘ31 7132 എന്ന ആപ്പേ മിനി ഗുഡ്‌സ് കാരിയറില്‍ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്ക ച്ചവടം നടത്തിയിരുന്ന ആളാണ്.
അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കുറത്തികാട് സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിലുന്നവര്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കായംകുളം മാര്‍ക്കറ്റില്‍ നിന്നും മത്സ്യം ശേഖരിച്ച് KL 31 7132 എന്ന ആപ്പേ മിനി ഗുഡ്‌സ് കാരിയറില്‍ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന ആളാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ ഉടന്‍ ക്വാറന്റീനില്‍ പ്രവേശിക്കമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഉടന്‍തന്നെ കണ്‍ട്രോള്‍റൂമില്‍ ബന്ധപ്പെടുകയും വേണം. ഫോണ്‍ 0477 2239999.












Click it and Unblock the Notifications