ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ കുട്ടികളടക്കം ഇന്ന് 10 പേർക്ക് കൊറോണ; ഒരാൾക്ക് സമ്പർക്കത്തിലൂടെ, ജില്ലയിൽ 169 രോഗികൾ

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 10 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ വിദേശത്തുനിന്നും, രണ്ടുപേര്‍ ദില്ലിയില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 169 ആയി. അതേസമയം, ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി.

covid

കുവൈറ്റില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി, കുവൈറ്റില്‍ നിന്നും എത്തിയ ചമ്പക്കുളം സ്വദേശിനി, അബുദാബിയില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി, കല്‍ക്കട്ടയില്‍ നിന്നും എത്തിയ ചെട്ടികാട് സ്വദേശി, ഡല്‍ഹിയില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി എന്നിവരാണ് രോഗ വിമുക്തരായത്. ആകെ 116 പേര്‍ രോഗവിമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളുടെ മറ്റ് വിവരങ്ങള്‍.

1. കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ, 23 /6ന് രോഗം സ്ഥിരീകരിച്ച, ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യക്കാണ് (55വയസ് ) ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

2&3. ഡല്‍ഹിയില്‍ നിന്നും 13 /6ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പത്തു വയസ്സുള്ള ആണ്‍കുട്ടിയും ഏഴ് വയസ്സുള്ള പെണ്‍കുട്ടിയും

4. ദുബായില്‍ നിന്നും 10 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു പുന്നപ്ര സ്വദേശിയായ യുവാവ്

5. ഒമാനില്‍ നിന്നും 24 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്.

6. ദമാമില്‍ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് ലക്ഷണങ്ങളോടെ കായംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുതുകുളം സ്വദേശിയായ യുവാവ്

7. കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ചെറുതന സ്വദേശി

8. കുവൈറ്റില്‍ നിന്നും 13 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 49വയസുള്ള ചേപ്പാട് സ്വദേശി

9. ദമാമില്‍ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 61 വയസ്സുള്ള ചുനക്കര സ്വദേശി

10. മസ്‌കറ്റില്‍ നിന്നും 21/6ന് കൊച്ചിയിലെത്തി തുടര്‍ന്ന്‌കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്.

ഓപ്പറേഷൻ പി ഹണ്ടുമായി വലവിരിച്ച് പൊലീസ്,കൂടുതൽ പേർ ഇനിയും കുടുങ്ങും; 250ഓളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽഓപ്പറേഷൻ പി ഹണ്ടുമായി വലവിരിച്ച് പൊലീസ്,കൂടുതൽ പേർ ഇനിയും കുടുങ്ങും; 250ഓളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്

English summary
Today Corona Confirmed for 10 persons including children in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X