Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ, എട്ട് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 166 രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച് കൊവിഡ് കേസുകളില്‍ അഞ്ച് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ദില്ലയില്‍ നിന്നും വന്നതാണ്. ഇെേതാ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി. എല്ലാവരും ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

covid

Recommended Video

cmsvideo
    Triple Lockdown In Malappuram's Ponnani Taluk From 5 PM Today | Oneindia Malayalam

    അതേസമയം, ഇന്ന് എട്ട് പേര്‍ രോഗമുക്തരായി. മുംബയില്‍ നിന്നും എത്തിയ കാര്‍ത്തികപ്പള്ളി സ്വദേശി, അബുദാബിയില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനികളായ പെണ്‍കുട്ടികള്‍ , മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പട്ടണക്കാട് സ്വദേശിനി ,അബുദാബിയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി , കല്‍ക്കട്ടയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ ചേപ്പാട് സ്വദേശിനി , ,കുവൈറ്റില്‍ നിന്നും എത്തിയ ഭരണിക്കാവ് സ്വദേശിനി എന്നിവരാണ് രോഗ വിമുക്തരായത്. ജില്ലയില്‍ ആകെ 124 പേരാണ് രോഗവിമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

    1. കുവൈറ്റില്‍ നിന്നും 18 /6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്

    2. ദുബായില്‍ നിന്നും 25 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള വള്ളികുന്നം സ്വദേശി

    3. സൗദിയില്‍ നിന്നും 19 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പട്ടണക്കാട് സ്വദേശിനി യായ യുവതി

    4. റിയാദില്‍ നിന്നും 20/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 51വയസുള്ള ആലപ്പുഴ സ്വദേശി

    5. ഡല്‍ഹിയില്‍ നിന്നും16/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 50വയസുള്ള നീലംപേരൂര്‍ സ്വദേശി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+