ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് പോസിറ്റീവായത് യുവതിക്കും മൂന്ന് പെണ്‍മക്കള്‍ക്കും, ജില്ലയില്‍ 79 രോഗികള്‍

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ച് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവര്‍ അഞ്ച് പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഇതോടെ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ ഉള്ള ആകെ ആളുകളുടെ എണ്ണം 79 ആയി. 15 പേരാണ് ജില്ലയില്‍ രോഗ വിമുക്തരായത്.

covid

ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 50വയസുള്ള ഹരിപ്പാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. അബുദാബിയില്‍ നിന്നും മെയ് 31ന് തിരുവനന്തപുരത്തു എത്തി, തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിനിയായ യുവതിയും അവരുടെ മൂന്നു പെണ്‍മക്കളുമാണ് രോഗം സ്ഥിരീകരിച്ച മറ്റു നാലുപേര്‍. നാലു പേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേര്‍ കോവിഡ്മുക്തരായി.

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91 പേർക്ക്! രോഗമുക്തി 11 പേർക്ക്, ചികിത്സയിൽ 1174 പേർ!ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91 പേർക്ക്! രോഗമുക്തി 11 പേർക്ക്, ചികിത്സയിൽ 1174 പേർ!

English summary
Today Five New Covid Cases Reported In Alappuzha District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X