Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഭീതി ഒഴിയാതെ ആലപ്പുഴ..!!, ഇന്നും നാല് പേര്‍ക്ക് രോഗം, ജില്ലയില്‍ 66 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ നാല് പേര്‍ ഇടുക്കി ജില്ലക്കാര്‍. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ വിദേശത്ത് നിന്നെത്തിയ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് ബോധിച്ചവരുടെ എണ്ണം 66 ആയി. രോഗികളുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ.

alappuzha

മേയ് 28ന് താജിക്കിസ്ഥാനില്‍ നിന്നും കണ്ണൂര്‍ എത്തി തുടര്‍ന്ന് ആലപ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വയലാര്‍ സ്വദേശിയായ യുവാവിനും പുലിയൂര്‍ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. മുംബയില്‍ നിന്നും മേയ് 26ന് കൊച്ചിയില്‍ എത്തി ആലപ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്നും ജൂണ്‍ 1ന് കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍. ആലപ്പുഴ ജില്ലയിലുള്ള മൂന്നുപേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+