ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം...!! കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം, 7 പേര്‍ രോഗമുക്തരായി

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 65 കൊവിഡ് കേസുകളില്‍ ഒരാള്‍ ആലപ്പുഴ സ്വദേശി. ഈ മാസം ഒന്നാം തീയതി മോസ്‌കോയില്‍ നിന്ന് കണ്ണൂരെത്തി തുടര്‍ന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ആകെ 82പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 24 പേരാണ് കൊവിഡ് മുക്തരായത്. ഇന്ന് ജില്ലയില്‍ നിന്ന് 7പേര്‍ രോഗമുക്തരായത്. രോഗമുക്തരയവരുടെ വിവരങ്ങള്‍.

covid

1.കുവൈറ്റില്‍ നിന്നും എത്തിയ അര്‍ത്തുങ്കല്‍ സ്വദേശിനി 2.അബുദാബിയില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി 3.ദുബായില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശി 4.ചെന്നൈയില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനി 5.മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുറവൂര്‍ സ്വദേശി 6.അബുദാബിയില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി 7.അബുദാബിയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്. ഇതുവരെ 24 പേര്‍ രോഗമുക്തരായി.

അതേസമയം, കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്നാട്- 9, ഡല്‍ഹി - 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

English summary
Today One New Covid Case Reported In Alappuzha District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X