Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നെത്തിയ യുവതിക്ക്

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 84 പേരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശി. മെയ് 26ന് കുവൈത്ത് - കൊച്ചി വിമാനത്തില്‍ കൊച്ചിയിലെത്തിയ യുവതിക്കാണ കൊവിഡ് സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു യുവതിയെ. മാവേലിക്കര താലൂക്ക് സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ മൂവാറ്റുപുഴ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ 31 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 36 പേരില്‍ ഏഴ് പേര്‍ രോഗവിമുക്തരായി. നിലവില്‍ 29 ജില്ലക്കാര്‍ ചികിത്സയിലുണ്ട്.

covid

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്നലെ (27.4.2020) രാത്രി മുതല്‍ വിമാനമാര്‍ഗം എത്തിയത് ജില്ലക്കാരായ 17 പേര്‍. ദുബായില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ജില്ലക്കാരായ രണ്ടു പുരുഷന്മാരെയും കുവൈറ്റില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ജില്ലക്കാരായ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെയും മാവേലിക്കര താലൂക്കിലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

അബുദാബിയില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ജില്ലക്കാരായ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെയും ഡബ്ലിനില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ ജില്ലക്കാരായ മൂന്നുപേരെയും ചെങ്ങന്നൂര്‍ താലൂക്കിലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലക്കാരായ 219 പേര്‍ ട്രെയിന്‍ മാര്‍ഗമെത്തി

ഇന്നലെ വൈകിട്ടും ഇന്നുമായി ആലപ്പുഴ ജില്ലക്കാരായ 219 പേര്‍ ട്രെയിന്‍ മാര്‍ഗം എത്തി. താനെയില്‍ നിന്നുള്ള ട്രെയിനില്‍ ജില്ലക്കാരായ 52 പേരാണെത്തിയത്. ഇവരില്‍ 30 പേരെ കെ എസ് ആര്‍ ടി സി ബസില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ജില്ലയിലെത്തിച്ചു. ഗുജറാത്തില്‍ നിന്നുള്ള ട്രെയിനില്‍ ജില്ലക്കാരായ 107 പേരാണെത്തിയത്. ഇവരില്‍ 71 പേരെ കെ എസ് ആര്‍ ടി സി ബസില്‍ ജില്ലയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസില്‍ ജില്ലക്കാരായ 60 പേര്‍ തിരുവനന്തപുരത്തെത്തി. ഇവരില്‍ 50 പേരെ കെ എസ് ആര്‍ ടി സി ബസില്‍ ജില്ലയിലെത്തിച്ചു.

ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+