Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിക്ക് ഇന്ന് ആശ്വാസം; ഒരാള്‍ക്ക് മാത്രം കൊറോണ..!!ജില്ലയില്‍ 36 രോഗികള്‍

തൊടുപുഴ: ഇടുക്കി ജില്ലയ്ക്ക് ഇന്ന് ആശ്വാസമായി ഒരാള്‍ക്ക് മാത്രം കൊവിഡ്. വിദേശത്ത് നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നെത്തിയ തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (32). തൊടുപുഴയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ജില്ലയില്‍ ആകെ 36 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

COVID

അതേസമയം, സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 118 ആയിരുന്നു. ഇന്ന് 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 36 പേര്‍. സമ്പര്‍ക്കം 3. ആരോഗ്യപ്രവര്‍ത്തകര്‍ 1.

Recommended Video

cmsvideo
    കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത | Oneindia Malayalam

    മഹാരാഷ്ട്ര 15, ഡെല്‍ഹി 9, തമിഴ്‌നാട് 5, ഉത്തര്‍പ്രദേശ്, കര്‍ണാടക 2 വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശൂര്‍ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 4, ഇടുക്കി 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+