ആലപ്പുഴയില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ, 5 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 108 രോഗികള്‍ ചികിത്സയില്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ഏഴ് പേര്‍ ആലപ്പുഴ സ്വദേശികള്‍. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ കൊല്‍ക്കത്തയില്‍ നിന്നും എത്തിയവരുമാണ്. ഇതോടെ സംസ്ഥാനത്ത് 108 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് 5 പേര്‍ക്കാണ് ജില്ലയില്‍ നിന്ന് രോഗമുക്തി നേടിയത്.

സൗദി അറേബ്യയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി, ദമാമില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ ചിങ്ങോലി സ്വദേശി, മുംബയില്‍ നിന്നും എത്തിയ കാവാലം സ്വദേശിനി, മാലിദീപില്‍ നിന്നും എത്തിയ എരമല്ലിക്കര സ്വദേശി എന്നിവര്‍ക്കാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ ജില്ലയില്‍ 32 പേരാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍..
1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വെണ്മണി സ്വദേശിയായ യുവാവ്
2.ദമാമില്‍ നിന്നും 10/6ന് കണ്ണൂരെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള ഭരണിക്കാവ് സ്വദേശി
3.കല്‍ക്കട്ടയില്‍ നിന്നും 29/5ന് വിമാനത്തില്‍ തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് .
4.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്
5.കല്‍ക്കട്ടയില്‍ നിന്നും 4/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള മാരാരിക്കുളം സ്വദേശി
.6.അബുദാബിയില്‍ നിന്നും 3/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 58വയസുള്ള പള്ളിപ്പുറം സ്വദേശി
.7.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 45വയസുള്ള മാവേലിക്കര സ്വദേശി . 6പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications