ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഇന്ന് 7 കൊവിഡ് കേസുകള്‍, മൂന്ന് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ ചികിത്സയിലുള്ളത് 74 പേര്‍

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ഏഴ് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. ഇവരില്‍ ആറ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

covid

അതേസമയം, ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി ,കുവൈറ്റില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി, യുഎഇയില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. ഇതോടെ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണം 74 ആണ്. രോഗ വിമുക്തരായവരുടെ ആകെ എണ്ണം 15 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ..

1 .ചെന്നൈയില്‍ നിന്നും 22/5ന് സ്വകാര്യ വാഹനത്തില്‍ എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

.2.കുവൈറ്റില്‍ നിന്നും 28/5ന് തിരുവനന്തപുരം എത്തി, ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പത്തിയൂര്‍ സ്വദേശിയായ യുവാവ്

3.കുവൈറ്റില്‍ നിന്നും 28/5ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്

4.താജിക്കിസ്ഥാനില്‍ നിന്നും 28/5ന് കണ്ണൂരെത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിനിയായ യുവതി

5.&6 ദുബായില്‍ നിന്നും 29/5ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് ആലപ്പുഴ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 45വയസുള്ള കായംകുളം സ്വദേശിയും 52വയസുള്ള മാന്നാര്‍ സ്വദേശിയും

7. ദുബായില്‍ നിന്നും 23/5ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിയായ യുവാവ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Today Seven New Covid Cases Reported In Alappuzha District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X