Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയാതെ ആലപ്പുഴ, ഇന്ന് പുതിയ രണ്ട് കേസുകള്‍ കൂടി; രണ്ട് പേരും പുറത്ത് നിന്ന് വന്നവര്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 57 കൊവിഡ് കേസുകളില്‍ രണ്ട് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. മെയ് 27ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ അര്‍ത്തുങ്കല്‍ സ്വദേശിയായ അമ്പത് വയസ്സുകാരിക്കും മെയ് 22ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴ എത്തിയ നീലംപേരൂര്‍ സ്വദേശിയായ യുവതിക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്നും എത്തിയ അര്‍ത്തുങ്കല്‍ സ്വദേശി ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലും ഡല്‍ഹിയില്‍ നിന്നും എത്തിയ വ്യക്തി വീട്ടിലും ക്വാറന്റീനിലായിരുന്നു. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ ആകെ 41 രോഗികളാണ് ചികിത്സയിലുള്ളത്.

covid

അതേസമയം, സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 18 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍കോഡ് 14 പേര്‍ക്കും മലപ്പുറത്ത് 14 പേര്‍ക്കും തൃശൂര്‍ 9 പേര്‍ക്കും കൊല്ലം 5 പേര്‍ക്കും പത്തനംതിട്ട 4 പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കും ആലപ്പുഴയിലും പാലക്കാടും 2 പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായിരിക്കുന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേരാണ് വിദേശത്ത് നിന്ന് വന്നിട്ടുളളത്. 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ എയര്‍ ഇന്ത്യ ജീവനക്കാരനും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. മലപ്പുറത്ത് 7 പേരും തിരുവനന്തപുരത്തും കോട്ടയത്തും മൂന്ന് പേരും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും നെഗറ്റീവ് ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+