ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടോറസ് നിയന്ത്രണം തെറ്റി ഫെഡറല്‍ ബാങ്ക് എടിഎമ്മിലേക്ക് ഇടിച്ചു കയറി: സംഭവം ബുധനാഴ്ച പുലര്‍ച്ചെ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മണ്ണഞ്ചേരി തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിന് സമീപം മെറ്റല്‍ കയറ്റിവന്ന ടോറസ് റോഡരികിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലേക്ക് ഇടിച്ചു കയറി. എടിഎം ഭാഗികമായി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 നാണ് സംഭവം. ടോറസിലുണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പരുക്കേറ്റത്തിനെ തുടര്‍ന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ-തണ്ണീര്‍മുക്കം വഴിയുള്ള മധുരൈ റോഡിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാവാം വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതിനു കാരണം.

<strong>അങ്ങോട്ട് പോയി ആക്രമിക്കരുത്.. ഇങ്ങോട്ട് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുത്ത് വിട്ടേക്കെന്ന് കോടിയേരി</strong>അങ്ങോട്ട് പോയി ആക്രമിക്കരുത്.. ഇങ്ങോട്ട് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുത്ത് വിട്ടേക്കെന്ന് കോടിയേരി

ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി എടിഎമ്മില്‍ സൂക്ഷിച്ചിരുന്ന പണം മാറ്റി. എടിഎം തകര്‍ത്തതിനു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ-മധുരൈ റോഡില്‍ ലോറികള്‍ ഉണ്ടാക്കുന്ന അപകടം നിത്യ സംഭവമാണ്. നിര്‍മാണ സാമഗ്രികളുമായി കിഴക്കന്‍ നാടുകളിലേക്ക് പോകുന്ന ഹെവി വാഹനങ്ങളാമ് അപകടമുണ്ടാക്കുന്നത്. വീതി കുറഞ്ഞ റോഡിലൂടെ ദിനവും നൂറുകണക്കിനു ടോറസ് അടക്കമുള്ള വാഹനങ്ങളാണ് കടന്നു പോകുന്നത്.

torrusaccident-15

കഴിഞ്ഞ ദിവസം മുഹമ്മയില്‍ നിര്‍മാണ സാമഗ്രികളുമായ പോയ ലോറി റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞിരുന്നു. എളുപ്പ മാര്‍ഗം എന്നതും ദേശീയപാതയിലെ ഗതാഗതക്കുരുക്കുമാണ് ലോറികള്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ജന സാന്ദ്രതയേറിയ ഇവിടങ്ങളില്‍ കൂചടി രാത്രി കാലങ്ങളിലടക്കം വലിയ വാഹനങ്ങള്ഡ# കടന്നു നപോകുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. രാത്രികാല ലോറി ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യം. എടിഎമ്മിലേക്ക് ടോറസ് ഇടിച്ചു കയറിയ സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

English summary
torrus hits federal bank atm in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X