Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ സഞ്ചാര മേഖല ഘട്ടം ഘട്ടമായി തുറക്കുന്നു; ആലപ്പുഴയില്‍ ബീച്ചുകള്‍ നാലിന് തുറക്കും

ആലപ്പുഴ: കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും അടിച്ചിട്ട അവസ്ഥയിലാണ്. കൊവിഡ് കേസുകളില്‍ കുറവ് വന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖല ഘട്ടം ഘട്ടമായി തുറന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിനോദ സഞ്ചാര മേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാര മേഖല തുറന്നു പ്രവര്‍ത്തിക്കുകയെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

kerala

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍നിര്‍ദേശങ്ങള്‍ ചുവടെ.

1 , കോവിഡ് രോഗലക്ഷണങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശിക്കാന്‍ പാടില്ല.

2 , സന്ദര്‍ശകര്‍ മാസ്‌ക് ശരിയായി ധരിക്കുകയും, സാമൂഹിക അകലവും സാനിറ്റൈസറിന്റെ ഉപയോഗവും ഉറപ്പാക്കുകയും വേണം.

3 , കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഇടയ്ക്കിടെ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

4 , ബീച്ച്, വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കടകള്‍ മുതലായവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതും, വേസ്റ്റ് ബിന്നുകള്‍, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുകയും വേണം.

5 , ബീച്ചുകളില്‍ വൈദ്യുതി, വെളിച്ചം, ജലലഭ്യത, കോവിഡ് പ്രതിരോധ ബോധവത്കരണ ബോര്‍ഡുകള്‍ എന്നിവ ഉറപ്പാക്കാന്‍ പോര്‍ട്ട്, ഡി.ടി.പി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഒക്ടോബര്‍ മൂന്നിനുള്ളില്‍ നടപടി സ്വീകരിക്കണം.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കും. ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, റവന്യൂ അധികാരികള്‍, ടൂറിസം ഡെപ്യൂട്ടി, ഡി ടി പി സി സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    Heavy Rain In Kerala: Red alert declared in Idukki and Thrissur

    അതേസമയം, ജില്ലയില്‍ ഇന്ന് ( ഒക്ടോബര്‍ 1) 811 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 782 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 12.8 ശതമാനമാണ്. 1452 പേര്‍ രോഗമുക്തരായി. നിലവില്‍ 7476 പേര്‍ ചികിത്സയിലുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+