• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസ് സേനയെ സർക്കാർ മാർക്‌സിസ്റ്റ് വത്ക്കരിച്ചു; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് നൽകുന്ന നിർദേശമനുസരിച്ചാണെന്ന് ടിപി സെൻകുമാർ

  • By Desk

ആലപ്പുഴ: പോലീസ് സേനയെ സർക്കാർ മാർക്‌സിസ്റ്റ് വത്കരിച്ചതായി മുൻ ഡിജിപി ടി.പി. സെൻകുമാർ. നവോത്ഥാന കേരളത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് നൽകുന്ന നിർദേശമനുസരിച്ചാണ് പോലീസ് സേന പ്രവർത്തിക്കുന്നത്.

രാഹുലിന്റെ തീവ്രവാദ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്; ഇന്ത്യയില്‍ ഭീകരത ഇല്ലെങ്കില്‍ രാഹുലിന്റെ എസ്പിജി സുരക്ഷ പിന്നെന്തിന്?

കള്ളക്കേസുകളെടുത്ത് രാഷ്ട്രീയ എതിരാളികളേയും തങ്ങൾക്ക് താല്പര്യമില്ലാത്തവരെയും ദ്രോഹിക്കാൻ സർക്കാർ പോലീസ് സേനയെ ഉപയോഗിക്കുകയാണ്. സ്ത്രീകൾ ഇന്ന് പോകൻ ഭയപ്പെടുന്ന കേന്ദ്രങ്ങളാണ് സിപിഎം ഓഫീസുകൾ. എറണാകുളത്ത് പാർട്ടി ഓഫീസിൽ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചത് പാർട്ടി സഖാക്കളായിരുന്നു. കണ്ണൂരിൽ ജില്ലാ നേതാവിനെതിരെ പരാതി നൽകിയത് എംഎൽഎയാണ്. ഷൊർണൂരിലും ചെർപ്പുളശേരിയിലും പീഡനത്തിനിരയായവർ പരാതി നൽകി.

നിരവധി സംഭവങ്ങൾ പരാതികൾ പോലുമില്ലാതെ ഒത്തുതീർപ്പാക്കുകയാണ്. തീവ്രത അളക്കുന്ന കമ്മീഷൻ അന്വേഷണം നടത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാനത്തിൽ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം. കമ്മ്യൂണിസം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുള്ള പ്രത്യയശാസ്ത്രമായിരുന്നു. ഇന്നത് ചീഞ്ഞളിഞ്ഞു. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ ഇടതു-വലതു മുന്നണികൾ നടത്തുന്നത്. രണ്ടുപേരും ഒന്നാണ്. തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും വോട്ട് മറിക്കൽ നടത്താൻ സാധ്യതയുണ്ട്.

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ നവോത്ഥാനത്തിനും മുന്തിര പരിഗണന നൽകിയ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. ഒമ്പതു കോടി കക്കൂസുകളാണ് അഞ്ച് വർഷത്തിനകം നിർമിച്ചു നൽകിയത്. 95 ശതമാനം ഗ്രാമങ്ങളിലും ശൗചാലയം നിർമിച്ചു. എട്ടു കോടി പാചകവാതക കണക്ഷനുകൾ നൽകി. അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. മൂന്നുകോടി വീടുകൾ നിർമിച്ചു. രണ്ടുകോടി വീടുകൾ നിർമാണ ഘട്ടത്തിലാണ്. തുടങ്ങി നിരവധി പദ്ധതികളാണ് സ്ത്രീകൾക്കായി നടപ്പാക്കിയത്.

ശക്തിയുടെ പ്രതീകങ്ങളായ സ്ത്രീകളാണ് മോദി മന്ത്രിസഭയിലുള്ളത്. പ്രസംഗത്തിലല്ല പ്രവർത്തിയിൽ നവോത്ഥാനം നടപ്പാക്കിയ സർക്കാരാണ് മോദിയുടേതെന്നും വീണ്ടും മോദി അധികാരത്തിലെത്താനുള്ള പരിശ്രമം സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു അധ്യക്ഷയായി. ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
TP Senkumar against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X