കോൺക്രീറ്റ് കട്ടകളുമായി പോയ ലോറി മറിഞ്ഞു: റോഡില്‍ ഗതാഗത തടസ്സം, അപകടം ആലപ്പുഴയില്‍!!
തുറവൂർ: ദേശീയ പാതയിൽ കോൺക്രീറ്റ് ഇഷ്ടികകളുമായി പോയ ടിപ്പർ ലോറി മറിഞ്ഞു. ലോറിയുടെ മുൻഭാഗത്തെ ടയർ പഞ്ചറായതിനെത്തുടർന്നു മീഡിയനിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി പാതയിൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾ റോഡിൽ ചിതറി വീണത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ലോറി മറിഞ്ഞ സമയം റോഡിൽ മറ്റ് വാഹനങ്ങളില്ലാത്തത് വലിയ അപകടത്തിൽ നിന്ന് ഒഴിവാക്കി.
വനിതാ കമ്മിഷനു മുന്നില്‍ ശരീര പ്രദര്‍ശനം: ശരീരം പ്രദര്‍ശിപ്പിച്ചത് പ്രതിഭാഗത്തുള്ള ബ്രോക്കര്‍!!
ദേശീയപാതയിൽ തുറവൂർ ജംക്‌ഷനു തെക്കുവശത്ത് ബസ് സ്റ്റോപ്പിനടുത്തു മീഡിയനിലെ വിടവിനടുത്തായിരുന്നു അപകടം. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്നു ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ ലോറി വിളക്കുകാൽ തകർത്താണ് മറിഞ്ഞത്.

അപകടത്തിൽ ആർക്കും പരുക്കില്ല. ലോറിയിൽ നിന്നുചിതറി വീണ ഇഷ്ടിക നാട്ടുകാരും സ്റ്റാന്റിലെ ഡ്രൈവർമാരും ചേർന്നാണ് പാതയിൽ നിന്ന് നീക്കം ചെയ്തത്. ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞുവീണ ടിപ്പർ ലോറി ഉയർത്തി നിക്കിയത്. അപകടത്തിൽ ട്രാഫിക്ക് പോലീസ് കേസെടുത്തു. റോഡരികിൽ നിരത്തിവച്ച കോൺക്രീറ്റ് കട്ടകൾ വൈകുന്നേതോടെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി.












Click it and Unblock the Notifications