ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിലറുകൾ കൂട്ടിയിടിച്ചു;ആലപ്പു‍ഴ-ചങ്ങനാശ്ശേരി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ട്രെയ്‌ലറുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചേ അഞ്ചരയോടെ പള്ളാത്തുരുത്തി പക്കി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരുക്കേറ്റു.

കെ എം മാണി വളർത്തിയ കേരളാ കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ മകൻ തയ്യാറല്ലെന്ന് പി ജെ ജോസഫ്
ആലപ്പുഴയിൽനിന്ന്‌ ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന വലിയ ട്രെയ്‌ലറും ചങ്ങനാശ്ശേരിയിൽനിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന മിനി ട്രെയ്‌ലറുമാണ് ഇടിച്ചത്. അപകടത്തെത്തുടർന്ന് വാഹനങ്ങൾ ദേശീയപാതയിലൂടെ തിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയശേഷമാണ് എ.സി. റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. എസി റോഡിന്‍റെ ശോചനീയാവസ്ഥ മൂലമാണ് അപകടങ്ങള്‍ പതിവാകുന്നതെന്നാണ് യാത്രക്കാരുടെ പരാതി. പ്രളയത്തില്‍ തകര്‍ന്ന റോഡില്‍ ഇതുവരെ പുനര്‍നിര്‍മ്മാണം നടത്തിയിട്ടില്ല. പേരിന് അറ്റകുറ്റപ്പണികള്‍ ചെയ്തെങ്കിലും മ‍ഴക്കാലമായതോടെ റോഡ് പ‍ഴയ അവസഥയിലായി.

lorryaccident-1

റോഡിന്‍രെ വീതി കൂട്ടണമെന്നും ആവശ്യം ശക്തമാണ്. റോഡിന് വരമ്പുകളില്ല എന്നതാണ് പ്രധാന പ്രശ്നം. റോഡ് ക‍ഴിഞ്ഞാന്‍ അരികുകളില്‍ പാടവും കണ്ടവും വലിയ പാലവുമൊക്കെയാമ്. ക‍ഴിഞ്ഞ മാസം എസി റോഡിലെ പാലത്തിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. 15 ലക്ഷത്തിന്റെ തക്കാളിയും മുളകും അതില്‍ നശിച്ചത്.

പള്ളാത്തുരുത്തിക്ക് കിഴക്കുവശം പൊങ്ങ പാലത്തിൽ ഇതേ രീതിയിൽ വാഴക്കുലകൾ കയറ്റിവന്ന ലോറി കൈവരികൾ തകർത്ത് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങൾ വർധിക്കുമ്പോ‍ഴും റോഡ്, പൊ‍ളിഞ്ഞ പാലങ്ങളുടെ കൈവരികള്‍, തെളിയാത്ത വ‍ഴിവിളക്കുകള്‍ എന്നിവ തെളിയിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ല എന്ന വ്യാപക പരാതിയാണ് ഉയരുന്നത്.

English summary
Trailor accident hits traffic in Alappuzha- Changanachery route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X