ആലപ്പുഴയില്‍ രണ്ടര മണിക്കൂര്‍ ട്രെയിന്‍ തടഞ്ഞിട്ടു; വാഹനങ്ങള്‍ നിശ്ചലമായി! ഫലത്തില്‍ ഹര്‍ത്താല്‍,
ആലപ്പുഴ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയോ അക്രമ സംഭവങ്ങളോ ഇല്ല.
ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്സ് സമരക്കാര്‍ രണ്ടരമണിക്കൂര്‍ ആലപ്പുഴയില്‍ തടഞ്ഞിട്ടു. 5.55ന് പോകേണ്ട ധന്‍ബാദ് എക്സ്പ്രസ്സ് 8.25നാണ് ഒടുവില്‍ പുറപ്പെട്ടത്. 6.25ന് ആലപ്പുഴയില്‍ നിന്നും പോകേണ്ട ഏറനാട് എക്സ്പ്രസ്സും രണ്ട് മണിക്കൂര്‍ പിടിച്ചിടേണ്ടി വന്നു. ഇനിയും ട്രെയിന്‍ തടയല്‍ ഉണ്ടാകുമെന്നാണ് സൂചന. 5 ഇടങ്ങളില്‍ രണ്ട് ദിവസവും ട്രെയിന്‍ തടയുമെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ രണ്ടര മണിക്കൂര്‍ ദീര്‍ഘദൂര ട്രെയിന്‍ തടഞ്ഞത് മൊത്തം റയില്‍ ഗതാഗതത്തെ ബാധിക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ ചെന്നൈ മെയില്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള മദ്രാസ് മെയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ തടഞ്ഞു.

എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. 6 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകിയാണ് ആലപ്പുഴയിലെത്തിയത്. ട്രെയിന്‍ തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയില്ല. നൂറോളം പേരാണ് ആലപ്പുഴ റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ എത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications