ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ രണ്ടര മണിക്കൂര്‍ ട്രെയിന്‍ തടഞ്ഞിട്ടു; വാഹനങ്ങള്‍ നിശ്ചലമായി! ഫലത്തില്‍ ഹര്‍ത്താല്‍,

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്‌സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയോ അക്രമ സംഭവങ്ങളോ ഇല്ല.

<strong>ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയിട്ടും കാര്യമില്ല... അലോക് വര്‍മയുടെ വിധി ഇനി ഇങ്ങനെ</strong>ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയിട്ടും കാര്യമില്ല... അലോക് വര്‍മയുടെ വിധി ഇനി ഇങ്ങനെ

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്സ് സമരക്കാര്‍ രണ്ടരമണിക്കൂര്‍ ആലപ്പുഴയില്‍ തടഞ്ഞിട്ടു. 5.55ന് പോകേണ്ട ധന്‍ബാദ് എക്‌സ്പ്രസ്സ് 8.25നാണ് ഒടുവില്‍ പുറപ്പെട്ടത്. 6.25ന് ആലപ്പുഴയില്‍ നിന്നും പോകേണ്ട ഏറനാട് എക്‌സ്പ്രസ്സും രണ്ട് മണിക്കൂര്‍ പിടിച്ചിടേണ്ടി വന്നു. ഇനിയും ട്രെയിന്‍ തടയല്‍ ഉണ്ടാകുമെന്നാണ് സൂചന. 5 ഇടങ്ങളില്‍ രണ്ട് ദിവസവും ട്രെയിന്‍ തടയുമെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ രണ്ടര മണിക്കൂര്‍ ദീര്‍ഘദൂര ട്രെയിന്‍ തടഞ്ഞത് മൊത്തം റയില്‍ ഗതാഗതത്തെ ബാധിക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സമരാനുകൂലികള്‍ ചെന്നൈ മെയില്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള മദ്രാസ് മെയില്‍ തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ തടഞ്ഞു.

train-15288012

എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. 6 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകിയാണ് ആലപ്പുഴയിലെത്തിയത്. ട്രെയിന്‍ തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയില്ല. നൂറോളം പേരാണ് ആലപ്പുഴ റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ എത്തിയത്.

English summary
train disrupted for two hours in alappuzha, no violence reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X