ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി

  • By Desk
Google Oneindia Malayalam News

ചേർത്തല: നഗരത്തിൽ ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് എച്ച്എസ്എസിലെ ഉപയോഗശൂന്യവും ജീർണ്ണിച്ചതുമായ പഴയ കെട്ടിടത്തിലെ പുസ്തക ശേഖരം ചിതലരിച്ചു നശിച്ച നിലയിൽ. ഇൗ കെട്ടിടം പൊളിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിനകത്തു നിന്നും ബുധനാഴ്ച്ച നിധി കുംഭങ്ങളും പുരാതന പാത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദ്യകാല എഴുത്തുകാരുടെ മൂവായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുടെ ശേഖരത്തിൽ ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായി കണ്ടത്.

ആന്തൂറിലെ പ്രവാസിയുടെ ആത്മഹത്യ; ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിയും ഡി ജി പിയും തത്സ്ഥാനം ഒഴിയണമെന്ന് ആവശ്യം, കോൺഗ്രസ് ധർണ്ണ നടത്തി!ആന്തൂറിലെ പ്രവാസിയുടെ ആത്മഹത്യ; ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിയും ഡി ജി പിയും തത്സ്ഥാനം ഒഴിയണമെന്ന് ആവശ്യം, കോൺഗ്രസ് ധർണ്ണ നടത്തി!

bokks-15623

സ്കൂളിലെ ആദ്യകാല വായനശാല പുസ്തകങ്ങൾ ഇതായിരിക്കാമെന്നാണ് നിഗമനം. ഒരണ, എട്ടണ എന്നിങ്ങനെ വില രേഖപെടുത്തിയ പുസ്തകങ്ങളും നശിച്ചിട്ടുണ്ട്. വർഷങ്ങളായി തുറക്കാത്ത മുറിയാണിത്. 120ൽപ്പരം വർഷം പഴക്കമാണ് സ്കൂളിനുള്ളത്. മുൻപ് ജോലി ചെയ്തിരുന്നവരുടെ അശ്രദ്ധമൂലമാണ് പുസ്തകങ്ങൾ നഷ്ടപ്പെട്ടതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പ്രഥമാധ്യാപിക പി. ജമുനാദേവിയുടെ നേതൃത്വത്തിൽ വിദ്യാഥികളും പിടിഎയും ചേർന്ന് പരമാവധി പുസ്തകങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്.
books11-1

ഇങ്ങനെ ലഭിച്ച പുസ്തകങ്ങൾ വെയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ സ്കൂൾ ഓഫീസിന്റെ പുറകിലെ വരാന്തയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുറംചട്ട പോയ പുസ്തകങ്ങൾ പുതിയ രൂപത്തിലാക്കുമെന്നും ഇനിയുള്ള പുസ്തകങ്ങൾ ഏത് രീതിയിൽ സ്കൂളിൽ ചിട്ടയോടെ വെയ്ക്കാമെന്നതിന് ലൈബ്രറിയേറിയന്റെ സഹായം തേടുമെന്നും ജമുനാദേവി പറഞ്ഞു.
ബുധനാഴ്ച കണ്ടെത്തിയ പുരാധന പാത്രങ്ങൾ സംബന്ധിച്ച് പുരാവസ്തു ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷമാകും അവ മാറ്റുന്നത് തീരുമാനിക്കുക.

English summary
Treaasure got from Alappuzha during construction works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X