മൊബൈല്‍ ഫോണില്ല; പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട്, വീട്ടിലറിഞ്ഞപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങി
ഹരിപ്പാട്: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനികളെ കാണാതായത്. എട്ട്, 10, 12ാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കുട്ടിക്ക് സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നും മുങ്ങിയത്.

മൂന്ന് കിലോ മീറ്ററോളം നടന്ന് ഹരിപ്പാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഇവര്‍ രാത്രിയില്‍ തീവണ്ടി കയറി കൊല്ലത്തെത്തി. പിന്നീട് രാവിലെയോടെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഇതിന് ശേഷം മറൈന്‍ഡ്രൈവില്‍ വച്ച് ഇന്‍സ്റ്റഗ്രാമില്‍ വച്ച് കണ്ടുമുട്ടിയ ആണ് സുഹൃത്തിനെ മറൈന്‍ഡ്രൈവില്‍ വച്ചു കണ്ടു.

ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചത് വീട്ടില്‍ അറിഞ്ഞെന്നും തങ്ങള്‍ ബംഗളൂരുവിലേക്ക് പോകുകയാണെന്നും അറിയിച്ചു. ഇക്കാര്യം സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് അറിയിച്ചു. പിതാവ് ഇക്കാര്യം ഉടന്‍ തന്നെ കരീലക്കുളങ്ങര സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

അതേസമയം, കണ്ണൂരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ധര്‍മ്മശാലയിലെ പുത്തന്‍വീട്ടില്‍ റെജില്‍, നണിയൂര്‍നമ്പ്രത്തെ കെ അരുണ്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications