ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം: രണ്ട് പ്രതികൾ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്ത് നിന്ന്
ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനിടെ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കടയ്ക്കാവൂര്‍ സ്വദേശിയായ റോക്കി റോയ് (26), കഠിനംകുളം സ്വദേശിയായ നിശാന്ത് (29)എന്നിവരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികളെ പിടികൂടിയിട്ടുള്ളത്. എന്നാൽ കൊല്ലത്ത് നിന്നാണ് പ്രതികൾ പിടിയിലായിട്ടുള്ളത്. അറസ്റ്റിലായവർ സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യപ്രവർത്തകയെ ഇരുവരും ആക്രമിച്ച് ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് പട്രോളിംഗ് വാഹനം സ്ഥലത്തെത്തിയതോടെയാണ് യുവതി അക്രമികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഇരുചക്രവാഹത്തിലെത്തിയ യുവതിയെ അടിച്ചുവീഴ്ത്തി അവരിൽ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമിച്ചതെങ്കിലും സ്വർണ്ണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ യാണ് ബൈക്കിന് മുമ്പിലിരുത്തി തട്ടിക്കൊണ്ട് പോകാനും ശ്രമിച്ചത്. ഇതിനിടെ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ടാണ് അക്രമികൾ രക്ഷപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ അറസ്റ്റിലായിട്ടുള്ളത്.
ആരോഗ്യപ്രവർത്തകയെ ആക്രമിച്ച രീതി വെച്ച് പ്രഫഷണൽ സംഘമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതികൾ അറസ്റ്റിലായിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾക്ക് പുറമേ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇതിനിടെ കൊല്ലം വഴി റോക്കി ബസിൽ സഞ്ചരിക്കുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതോടെ പാതിവഴിയിൽ ബസ് തടഞ്ഞുനിർത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം കഠിനംകുളത്തെ വീട്ടിൽ നിന്നാണ് നിശാന്ത് അറസ്റ്റിലായിട്ടുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസാണ് വ്യക്തമാക്കിയത്.