ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ മൂന്ന് അപകടങ്ങൾ; രണ്ട് മരണം... ഒരേ സ്ഥലത്ത് രണ്ട് മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ഒറ്റ ദിവസമുണ്ടായ മൂന്ന് അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് ജീവനുകള്‍ പൊലിയുകയും ചെയ്തു. കലവൂര്‍ പാതിരാപ്പള്ളി ദേശീയപാതയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽ പെട്ട് യുവാക്കൾ മരിച്ചത്. ദേശീയപാതയിൽ പാതിരപ്പള്ളിക്ക് വടക്ക് സ്വകാര്യ കയർ കമ്പനിക്ക് സമീപം രാത്രിയായിരുന്നു അപകടം.

<strong>ബിജെപി സംസ്ഥാൈന നേതൃത്വത്തിൽ അഴിച്ചുപണി? ജില്ല ചുമതലകളിൽ മാറ്റം വരും!!</strong>ബിജെപി സംസ്ഥാൈന നേതൃത്വത്തിൽ അഴിച്ചുപണി? ജില്ല ചുമതലകളിൽ മാറ്റം വരും!!

ഉദയാ സ്റ്റുഡിയോയ്ക്ക് സമീപം മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മച്ചിങ്കൽ വീട്ടിൽ റോയിയുടെ മകൻ റോബിൻ (20), ബൈക്ക്ഓടിച്ചിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കലവൂർ സർവോദയപുരം വലിയ വീട്ടിൽ ജോസ്‌കുട്ടിയുടെ മകൻ അനൂപ് (24) എന്നിവരാണ് മരിച്ചത്. വടക്ക് നിന്ന് തെക്കോട്ട് സിമന്റ് ഇഷ്ടികയുമായി പോവുകയായിരുന്ന തമിഴ് നാട് റജിസ്ട്രേഷനിലുള്ള ലോറിയുടെ ചക്രങ്ങൾക്കടിയിലേക്ക് ബൈക്ക് തെറിച്ചുവീഴുകയായിരുന്നു.

Robin and Anoop

പാതിരപ്പള്ളിയിൽ നിന്നു ഉദയാ സ്റ്റുഡിയോ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടി എതിരെ വന്ന ലോറിക്കിടയിലേക്ക് വീഴുകയായിരുന്നു. റോബിന്റെ ദേഹത്തു കൂടി ചക്രങ്ങൾ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സിൽ പഠിക്കുകയായിരുന്നു റോബിൻ. സഹോദരൻ റോഷൻ ആറ് മാസത്തിന് മുമ്പ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഇതേ സംഭവ സ്ഥലത്ത് വച്ചു തന്നെയാണ് ഒരു മാസത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചത്. ആലപ്പുഴ വൈ.എം.സി.എ.ക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. കുട്ടികളടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു.

യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടം വരുത്തിവെച്ചത്. ഒരു ബസിന്റെ മുൻഭാഗം തകർന്നു. ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്കിലെ ഇന്ധന പമ്പിലേക്ക് കാറിടിച്ചുകയറിയാണ് രണ്ടാമത്തെ അപകടം. കാറും മതിലും തകർന്നു. ഇവിടെയുണ്ടായിരുന്ന വീപ്പകളും നിലംപതിച്ചു. ഇന്ധനച്ചോർച്ചയുണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി

English summary
Two dead for accident in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X