Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ട് മലയാളികളും; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ആലപ്പുഴ: ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയ കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ കപ്പലില്‍ ഉണ്ടെന്നാണ് സൂചന. ചേപ്പാട് സ്വദേശി അഖില്‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഖില്‍ രഘു അവസാനമായി വീട്ടുകാരെ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ് . അതിന് ശേഷം പിന്നീട് വിവരമൊന്നുമില്ലെന്നാണ് വീട്ടികാര്‍ പറയുന്നത്.

ബുധനാഴ്ച രാത്രി 11.57ന് ആണ് കപ്പില്‍ ഹൂതി വിമതര്‍ തട്ടിക്കൊണ്ടു പോയത്. ചെങ്കടലില്‍ പടിഞ്ഞാറന്‍ തീരമായ അല്‍ ഹുദൈദായ്ക്ക് സമീപത്ത് വച്ചാണിത്. അബുദാബി ലിവാ മറൈന്‍ സര്‍വീസസിന്റെ കപ്പലാണിതെന്നാണ് സൂചന. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് ഹൂതി വിമതര്‍ കപ്പല്‍ തട്ടിയെടുത്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദിയിലെ ജിസാന്‍ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പല്‍. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഷിപ്പിംഗ് കമ്പനി ജീവനക്കാരുടെ വിശദ വിവരങ്ങള്‍ പുറത്തു വിടുന്നതിനായി കാത്തു നില്‍ക്കുകയാണ് അഖിലിന്റെ കുടുംബം. അഖിലിന്റെ സഹോദരന്‍ രാഹുല്‍ രഘു ഇതേ ഷിപ്പിംഗ് കമ്പനിയില്‍ മറ്റൊരു ചരക്കു കപല്ലിലാണ് ജോലി ചെയ്യുന്നത്.

ship

സംഭവത്തില്‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ചെങ്കടലില്‍ വെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്ത യു.എ.ഇ.കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു.

കായംകുളം ചേപ്പാട് സ്വദേശിയായ അഖില്‍ രഘു ഉള്‍പ്പടെയുള്ള കപ്പല്‍ ജീവനക്കാരുമായി ജനുവരി 2 ന് ശേഷം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ജീവനക്കാരുടെ അവസ്ഥ സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാന്‍ കപ്പല്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറിനും സഹമന്ത്രി വി.മുരളീധരനും അയച്ചകത്തില്‍ അറിയിച്ചെന്ന് എം പി വ്യക്തമാക്കി . അതേസമയം, എന്നാല്‍ കപ്പല്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില് ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+