ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ വൻലഹരി വേട്ട: എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Google Oneindia Malayalam News

ആലപ്പുഴ: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി ഗുളികകളും, എം ഡി എം എയും, ബ്രൗൺഷുഗറും എക്സൈസ് പിടിച്ചെടുത്തു. ആലപ്പുഴയിലാണ് സംഭവം. സംഭവത്തെ തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ എക്സൈസ് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് വണ്ടാനം ഭാഗത്തു നിന്ന് അമ്പലപ്പുഴ പുന്നപ്ര സ്വദേശികളായ കാപ്പിരി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (27 വയസ്സ്), ഫ്രാങ്കോ എന്ന് വിളിക്കുന്ന അനന്ദകൃഷ്ണൻ (25 വയസ്സ്) എന്നിവരെ പിടികൂടി. ഇവരുടെ കയ്യിൽ നിന്നും 126 മയക്കുമരുന്ന് ഗുളികകൾ (70.824 ഗ്രാം), സിറിഞ്ച്, ഫെനർഗാൻ, വ്യാജ കുറുപ്പടി എന്നിവ കണ്ടെടുത്തു. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ് ഇരുവരും.

alappuzha

ഒക്ടോബർ രണ്ടാം തീയതി ആലപ്പുഴ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി ഗോപാലകൃഷ്ണൻ ആചാരിയും പാർട്ടിയും ചേർന്ന് ഇരവുകാട് നിന്നും എം ഡി എം എ യും പിടികൂടിയിരുന്നു. ഇരവുകാട് സ്വദേശി ഓമനക്കുട്ടൻ എന്ന് വിളിക്കുന്ന പ്രദീപിൽ നിന്നും 2.13 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം, കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ അസം സ്വദേശി അനറുൽ ഹക്കിനെ (24) ചേലാഡ് ഭാഗത്തു നിന്ന് 8.200 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തു.

56 കുപ്പികളിലായി കൈവശം വച്ചിരുന്ന ഹെറോയിന് കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൻ കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിൽ ആയത്. അഞ്ചു ഗ്രാമിൽ കൂടുതൽ ഹെറോയിൻ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്തതും 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതുമായ കുറ്റം ആണ്.

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

English summary
Two youths arrested with MDMA in Alappuzha:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X