Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊക്കെ ബഹളമാണ്, എല്ലാരും സ്റ്റാന്റ് വിട്ടു പോകണം, പേടിച്ച് പോസ്റ്റ് പിന്‍വലിക്കാറില്ല: യു പ്രതിഭ

ആലപ്പുഴ: വിവാദ പോസ്റ്റിന് പിന്നാലെ വീണ്ടും സജീവമായി യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പേജ്. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് പോസ്റ്റിടുകയായിരുന്നെന്ന വിശദീകരണമാണ് എംഎല്‍എ നല്‍കുന്നത്. വിവാദമായ പോസ്റ്റ് താന്‍ ഇട്ടതല്ലെന്നും പ്രതിഭ ആവര്‍ത്തിക്കുന്നു. 'ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല'-എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു. സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടിയെന്നും പ്രതിഭ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

അടുത്ത ബെല്ലോടു കൂടി

അടുത്ത ബെല്ലോടു കൂടി

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്. ഇനി കാര്യത്തിലേക്ക് കടക്കാം. ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി.

എന്തൊരു കരുതൽ

എന്തൊരു കരുതൽ

നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്.എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ...

ഒരു സത്യം പറയാം

ഒരു സത്യം പറയാം

അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും

രണ്ട് മന്ത്രിമാരുടെ പേരുകൾ

രണ്ട് മന്ത്രിമാരുടെ പേരുകൾ

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു. എന്നാൽ കേട്ടോളൂ ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..

Recommended Video

cmsvideo
    John Brittas and V Sivadasan will be the cpm candidates for rajya sabha election | Oneindia Malayalam
    കളഞ്ഞ ഉറക്കം

    കളഞ്ഞ ഉറക്കം

    സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി. അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ

    പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+