Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയം ഉറപ്പായതുകൊണ്ടാണ് ജി സുധാകരനെ കുറ്റപ്പെടുത്തുന്നത്, വിവാദം സിപിഐമ്മിലെ വിഭാഗീയതയുടെ ഫലം: എം ലിജു

ആലപ്പുഴ: ജി സുധാകരനെതിരായ വിവാദങ്ങളിൽ പ്രതികരണവുമായി അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി. മന്ത്രി ജി സുധാകരനെതിരായി ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ സിപിഎമ്മിനുള്ളിനകത്തുള്ള വിഭാഗീയതയുടെ ഫലമാണെന്നാണ് എം ലിജു ചൂണ്ടിക്കാണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാജയം ഉറപ്പായതുകൊണ്ടാണ് സിപിഎമ്മിലെ ചില നേതാക്കള്‍ ജി സുധാകരനെ കുറ്റപ്പെടുത്തുന്നതെന്നും എം ലിജു പറയുന്നു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

വിഭാഗീതയതുടെ ഫലം

വിഭാഗീതയതുടെ ഫലം

ജി സുധാകരനെതിരായി അടുത്തിടെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചുകൊണ്ടാണ് എം ലിജു രംഗത്തെത്തിയത്. സിപിഎമ്മിനകത്തുള്ള വിഭാഗീയതയുടെ ഫലമാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പരാജയം ഉറപ്പായതുകൊണ്ടാണ് ചില സിപിഐഎം നേതാക്കള്‍ ജി സുധാകരനെതിരെ രംഗത്തെത്തിയിട്ടുള്ളതെന്നും ലിജു ആരോപിക്കുന്നു. അതേ സമയം അമ്പലപ്പുഴയില്‍ യുഡിഎഫിന് സുധാകരനിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നും ലിജു ആവര്‍ത്തിച്ച് പറയുന്നുണ്ട്. മന്ത്രി തോമസ് ഐസക്കിനെയും ജി സുധാകരനെയും സിപിഎം മത്സരിപ്പിക്കാതിരുന്നതിനാൽ ഇത് യുഡിഎഫ് അനുകൂലമായ സാഹചര്യമൊരുക്കിയെന്നും ലിജു ചൂണ്ടിക്കാണിച്ചു. മനോരമ ന്യൂസാണ് ലിജുവിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

 സുധാകരനെതിരെ തിരിഞ്ഞ്

സുധാകരനെതിരെ തിരിഞ്ഞ്

മന്ത്രി ജി സുധാകരന്‍ സിപിഎമ്മിന്റെ ഉന്നത നേതാവാണ്. അദ്ദേഹം ജാതീയ പരാമര്‍ശങ്ങളോ വര്‍ഗീയ പരാമര്‍ശങ്ങളോ നടത്തുമെന്ന് കരുതുന്നില്ലെന്നുും വിവാദം പുറത്തുവന്നതോടെ ജി സുധാകരനെ പിന്തുണച്ച് ലിജു രംഗത്തെത്തിയിരുന്നു. ഇതോടെ ജി സുധാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിച്ചതിനുളള നന്ദിയാണ് ലിജു കാണിച്ചതെന്നായിരുന്നു ജി സുധാകരനെതിരെ രംഗത്തെത്തിയ സിപിഎം നേതാക്കള്‍ കുറപ്പെടുത്തിയത്.

പോസ്റ്റർ വിവാദം

പോസ്റ്റർ വിവാദം


പുന്നപ്ര സമരഭൂമി വാര്‍ഡിൽ ജി സുധാകരനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതാണ് ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവം. ഇന്നലെ രാത്രിയോടെയാണ് പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ റെയില്‍വേ ക്രോസിനോട് ചേര്‍ന്ന് പോസ്റ്റര്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പാർട്ടി പ്രവർത്തകർ തന്നെയാണ് ഇത് നീക്കം ചെയ്തത്. ജി സുധാകരന്‍ വര്‍ഗവഞ്ചകന്‍ ആണെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.

സുധാകരനെതിരെ പിന്തുണ

സുധാകരനെതിരെ പിന്തുണ

ജി സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെയും സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം തയ്യാറായില്ല. വിവാദങ്ങള്‍ തുടർക്കഥയായതോടെ തനിക്കെതിരെ ജില്ലയില്‍ പൊള്ളറ്റിക്കല്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ആരോപണത്തില്‍ സുധാകരന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തലേ ദിവസവും സുധാകരനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

മറുപടി നൽകി

മറുപടി നൽകി

ജി സുധാകരനെപ്പോലുള്ള രാഷ്ട്രീയ നേതാവിനെതിരെ ജില്ലയില്‍ വളര്‍ന്നു വരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയതയ്ക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മറുപടി നല്‍കാനാണ് നീക്കമെന്നും വിലയിരുത്തിയിരുന്നു. സംസ്ഥാന നേതൃത്വം ഈ തീരുമാനവുമായാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം സിപിഎം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ജി സുധാകരനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ചില ആരോപണങ്ങളുയർന്നിരുന്നു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+