ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ കലാപക്കൊടി; യുഡിഎഫ് പാർലിമെന്റ്ററി പാർട്ടി നേതാവും രാജിവച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : കോൺഗ്രസ്സിൽ ഗ്രൂപ്പ് വഴക്കിന് തുടക്കം കുറച്ചുകൊണ്ട് ആലപ്പുഴ നഗരത്തിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും നഗരസഭയിലെ യുഡിഎഫ് പാർലിമെന്റ്ററി പാർട്ടി നേതാവുമായ ഇല്ലിക്കൽ കുഞ്ഞുമോൻ രാജി വെച്ചു. നഗരസഭാംഗത്വം നിലനിർത്തിക്കൊണ്ടാണ് മുഴുവൻ സംഘടനാ സ്ഥാനങ്ങളിൽ നിന്നും രാജി വെച്ചത്.

<strong>കോട്ടുകാൽ വേങ്ങപ്പൊറ്റയിലെ ബണ്ട് പൊട്ടി കനാൽ ജലം ഒഴുകി; സമീപത്തെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു!!</strong>കോട്ടുകാൽ വേങ്ങപ്പൊറ്റയിലെ ബണ്ട് പൊട്ടി കനാൽ ജലം ഒഴുകി; സമീപത്തെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു!!

നഗരസഭാ അധ്യക്ഷ സ്ഥാനം രണ്ടരവർഷം വീതം പങ്കിടാമെന്ന കരാറിലായിരുന്നു. തോമസ് ജോസഫിനെയും ഇല്ലിക്കൽ കുഞ്ഞുമോനേയും ഡിസിസി തീരുമാനിച്ചിരുന്നത്. എന്നാൽ ബാക്കിവരുന്ന സ്റ്റാൻഡിങ് കമ്മറ്റികളിലെല്ലാം ചെയർമാൻ മാരെ മാറ്റിയതും ഈ കരാർ അടിസ്ഥാനത്തിലായിരുന്നു. നഗരസഭ ചെയർമാൻ സ്ഥാനം മാത്രം മാറ്റാൻ നിർവാഹമില്ല എന്ന കാര്യമാണ് ഇല്ലിക്കൽ കുഞ്ഞുമോനെ രാജിയിലേക്ക് നയിച്ചത് പണാധിപത്യമാണ് ആലപ്പുഴ നഗരസഭയിൽ നടക്കുന്നതെന്നും സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൽ ഒരു സ്ഥാനവും ഇല്ല എന്നും വരും ദിവസങ്ങളിൽ സംഘടനയിലും നഗരാസഭയിലും നടക്കുന്ന ക്രമക്കേടുകൾ വെളിപ്പെടുത്തുമെന്നും കുഞ്ഞുമോൻ പറഞ്ഞു

Kunjumon

ഇരുപത്തിയഞ്ച് വർഷക്കാലം ആലപ്പുഴ നഗരസഭ അംഗമായ ഇല്ലിക്കൽ കുഞ്ഞുമോന്റെ ഈ രാജി കോൺഗ്രസിനെ ലോകസഭ തിരഞ്ഞെടുപ്പിൽ വെട്ടിലാക്കിയേക്കും. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് കുഞ്ഞുമോൻ.

English summary
UDF Parliamentary Party leader resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X