ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ്, കേരള സര്‍ക്കാരിന് യുനിസെഫിന്റെ അഭിനന്ദനം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിട്ട ശേഷം പ്രളയ ബാധിതരായ ആളുകള്‍ക്കായി മികച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയ സംസ്ഥാന സര്‍ക്കാരിന് യുനിസെഫ് സംഘത്തിന്റെ വക അഭിനന്ദനം. പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയ ന്യൂയോര്‍ക്ക് ആസ്ഥാന ആയി പ്രവര്‍ത്തിക്കുന്ന യുനിസെഫിന്റെ പ്രതിനിധികളാണ് സര്‍ക്കാരിന്റെ മികച്ച സംഘാടനത്തെ പുകഴ്ത്തിയത്. ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ യുനിസെഫിന്റെ മൂന്നംഗ സംഘം സന്ദര്‍ശിച്ചു.

ക്യാമ്പുകളിലെ വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ, ക്യാമ്പംഗങ്ങളുടെ സുരക്ഷിതത്വം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും സംഘം പരിശോധിച്ചത്. ആലപ്പുഴ എസ്.എന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച ടീം അഗങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. ക്യാമ്പിലെ എല്ലാ സജ്ജീകരണങ്ങളേയും പ്രശംസിച്ചതോടൊപ്പം തന്റെ 20 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീര്‍ത്തിച്ചു കൊണ്ട് യുനിസെഫ് സംഘാഗം ബങ്കു ബിഹാരി സര്‍ക്കാര്‍ ക്യാമ്പിലെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.

unicef-153


ക്യാമ്പിലെ ആരോഗ്യ സംരക്ഷണ-ശുചീകരണ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമായി ചോദിച്ചറിഞ്ഞ അംഗങ്ങള്‍ ക്യാമ്പിലുണ്ടാവുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ഒരുക്കിയ സംവിധാനങ്ങളില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തി. കണിച്ചുകുളങ്ങരയിലെ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റിലെത്തി പ്രവര്‍ത്തങ്ങള്‍ നേരിട്ടുകണ്ട സംഘം ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഭക്ഷണാവശിഷ്ടങ്ങള്‍ വഴിയുണ്ടാവുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള ഫലപ്രദമായ സംവിധാനമൊരുക്കിയതിന് ക്യാമ്പിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ ടീമിനെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സംഘം മടങ്ങിയത്.

English summary
Unicef applauds Kerala government for running hundreds of relief camps in an effective manner,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X