India
 • search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗര്‍ഭാശയ ക്യാന്‍സര്‍: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിയ്ക്കാണ് അത്യാധുനിക 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

സ്ത്രീകൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാം; ഭർത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ, സമ്പാദിക്കുന്ന തുക സ്ത്രീകൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാം; ഭർത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ, സമ്പാദിക്കുന്ന തുക

തദ്ദേശ ഭരണ വകുപ്പിന്റെ മിന്നല്‍ പരിശോധന; ജലാശയ മലിനീകരണം നടത്തിയവര്‍ക്കെതിരെ നടപടി

ആലപ്പുഴ: വ്യവസായ- കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ ജല സ്രോതസ്സുകളില്‍ നിക്ഷേപിക്കുന്നുതു സംബന്ധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പത്തു ടീമുകള്‍ 21 ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ബേക്കറികള്‍ തുടങ്ങിയ ഏഴു വാണിജ്യ സ്ഥാപനങ്ങള്‍, സര്‍വീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, വീടുകള്‍ കാലിത്തൊഴുത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അശാസ്ത്രീയമായി മലിന ജലം തോടുകളിലേയ്ക്കും കുളങ്ങളിലേക്കും ഒഴുക്കിവിടുന്നതായി കണ്ടെത്തി.

പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തളിക്കല്‍ ജംഗ്ഷനിലെ ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയ മലിനജലവും അടുക്കള മാലിന്യവും സമീപത്തെ ഓടയിലേയ്ക്കും ഒഴുക്കവിടുന്നതായും അവിടെന്നും പി.ഐ.പി. കനാലിലേക്കും എത്തിച്ചേരുന്നതായി കണ്ടെത്തി. ഹോട്ടലുടമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ എല്ലാ സ്ഥാപന ഉടമകളില്‍ നിന്നും വീട്ടുടമകളില്‍ നിന്നും പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി. കെ. ഷിബു, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരായ കെ. പി. അനില്‍കുമാര്‍, വി. ജെ. പോള്‍, എസ്. ജെനിമോന്‍, സന്തോഷ് മാത്യു, ജി. സുനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

  English summary
  Uterine Cancer: 3D Laparoscopic Surgery Success at Alappuzha Medical College
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X