ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലപാട് മാറ്റിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ; തുഷാറിന് മത്സരിക്കണമെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ബിഡിജെഎസ്സിന് കിട്ടിയ തൃശ്ശൂർ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി. തുഷാർ മത്സരിക്കുന്നതിന് ശക്തമായി ആദ്യം എതി‍ർത്ത വെള്ളാപ്പള്ളി ഇപ്പോൾ തുഷാർ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതിൽ വ്യക്തിപരമായ എതിർപ്പില്ലെന്നും എന്നാൽ മത്സരിക്കണമെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നും വ്യക്തമാക്കി വീണ്ടും രംഗത്തെത്തി.

Vellappally Nadesan

എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിന്‍റെ കാര്യത്തില്‍ ശരിദൂര നിലപാടായിരിക്കും എസ്എന്‍ഡിപി സ്വീകരിക്കുകയെന്നും എന്‍ഡിഎയുടെ ലോക്സഭാസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ എസ്എന്‍ഡിപിയിലെ ഭാരവാഹിത്വം രാജി വെക്കേണ്ടി വരുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നുമാണ് വെള്ളാപ്പള്ളി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞത്.

<strong>കനയ്യകുമാറും ഇടതുപക്ഷവും പടിക്ക് പുറത്ത്.... ഒറ്റ സീറ്റും നല്‍കാതെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം</strong>കനയ്യകുമാറും ഇടതുപക്ഷവും പടിക്ക് പുറത്ത്.... ഒറ്റ സീറ്റും നല്‍കാതെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ ഭാഗമാകുന്നത് സംബന്ധിച്ച് വെള്ളാപ്പള്ളി നേരത്തേ വലിയ എതിര്‍പ്പുകളാണ് ഉന്നയിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തൂഷാര്‍ സ്ഥാനാര്‍ഥിയാകുന്നതിനെയും വെള്ളാപ്പള്ളി എതിര്‍ത്തിരുന്നു. തുഷാര്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉള്‍പ്പെടെ വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇടതിനൊപ്പം നിൽക്കുന്ന അച്ഛനും, ബിജെപിക്കൊപ്പം നിൽക്കുന്ന മകനും - ബിഡിജെഎസ്സിന്‍റെയും എസ്‍എൻഡിപിയുടെയും അണികൾ ആകെ ആശയക്കുഴപ്പത്തിലാണിപ്പോൾ

English summary
Vellapalli Nadesanട's comment about Tushar's contest in Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X