Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ എ എം ആരിഫ് ജയിച്ചു കഴിഞ്ഞു; ജയിച്ചില്ലെങ്കിൽ താൻ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി എ എം ആരിഫ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പേ ജയിച്ചുകഴിഞ്ഞെന്ന്‌ എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനകീയനായ നേതാവാണ്‌ എ എം ആരിഫ്‌. ആരിഫിനോട് കോൺഗ്രസ് മൽസരിക്കുന്നത് ആനയോട് ആട് മൽസരിക്കും പോലെയാണ്. ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്‌ വൻഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറപ്പാണ്‌. കോൺഗ്രസ്‌ സ്ഥാനാർഥിയായി കെ സി വേണുഗോപാൽ വീണ്ടും മത്സരിച്ചാലും ജയിക്കില്ല. എംപിയായിരുന്നിട്ട്‌ ജനങ്ങൾക്കായി ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ്‌ കഴിഞ്ഞതവണ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്‌. ആലപ്പുഴ ജില്ലയിലെ കോൺഗ്രസിന്റെ സ്ഥിതി മാറി. ഹരിപ്പാട്‌ ഒഴികെ ഒരു സീറ്റിലും നിയമസഭയിൽ കോൺഗ്രസിന്‌ പിടിച്ചുനിൽക്കാനായില്ല.

Vellappally Nadesan

ഇതുവരെ യോജിച്ച ഒരു സ്ഥാനാർഥിയെപ്പോലും കോൺഗ്രസിന്‌ കണ്ടെത്താനാകുന്നില്ല. എസ്എൻഡിപി ഭാരവാഹികൾ മൽസരിക്കരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുന്നതിനെക്കുറിച്ച് അറിയില്ല. എസ്എൻഡിപി യോഗം ഭാരവാഹികൾ സ്ഥാനം രാജിവച്ച് മൽസരിക്കുന്നതാണ് അഭികാമ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+