ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി പ്രിയപ്പെട്ടവൻ: എസ്എൻഡിപിക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്ത മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി; മകനെ വേദിയിലിരുത്തി വെള്ളാപ്പള്ളിയുടെ ഇടത് പ്രീണനം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പിണറായിയാണ്, എസ്എൻഡിപിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ മുഖ്യമന്ത്രിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം വാർഷിക പൊതുയോഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ തന്റെ നിലപാട് വിശദീകരിച്ചത്. തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയായിരുന്നു എസ്എൻഡിപി യുടെ ഇടത് ചായ് വിനുള്ള കാരണങ്ങൾ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്.

സമരങ്ങളിൽ പങ്കെടുത്ത് സമുദായ അംഗങ്ങൾ കേസിൽപെടാതിരിക്കാനാണ് സർക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങാതിരുന്നത്. സവർണ കൗശലക്കാർക്കൊപ്പം തെരുവിൽ പ്രതിഷേധിച്ചിരുന്നേൽ അകത്തു പോകുന്നത് മുഴുവൻ ഈഴവരായേനെ. പുന്നപ്ര വയലാർ സമരകാലം മുതൽ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇരകൾ ഈഴവരാണ്. ശബരിമല കേസിൽ കെ സുരേന്ദ്രൻ എത്ര ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നതെന്ന് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന് പിന്തുണ

സര്‍ക്കാരിന് പിന്തുണ


പിണറായി സര്‍ക്കാറിന് എസ്എന്‍ഡിപി ശക്തമായ പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തേയും ഗുരുവിനേയും അംഗീകരിക്കുന്ന സര്‍ക്കാറാണിത്. മുഖ്യമന്ത്രിയും സര്‍ക്കാറും അനുഭാവപൂര്‍വ്വം വരുമ്പോള്‍ തിരിഞ്ഞുനില്‍ക്കേണ്ട കാര്യമില്ല. ഒരുപാട് സഹായങ്ങള്‍ ഈ സര്‍ക്കാറില്‍ നിന്നും നേടിയെടുക്കാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 രക്തസാക്ഷികളാവരുത്

രക്തസാക്ഷികളാവരുത്

‘മറ്റുള്ളവര്‍ക്കുവേണ്ടി രക്തസാക്ഷികളാകാന്‍ സമുദായാംഗങ്ങള്‍ നിന്നുകൊടുക്കരുത്. ഭക്തര്‍ക്ക് എതിരല്ല. സര്‍ക്കാര്‍ പിന്തുണക്കാരനുമല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ശബരിമല വിഷയം ഒന്നും കാണില്ല. ശബരിമലയിലും ദേവസ്വം ബോര്‍ഡിലും സവര്‍ണ മേധാവിത്വമാണ്. 3.6% മാത്രമാണ് ജീവനക്കാരില്‍ ഈഴവ പ്രാതിനിധ്യം. ഇതിനെതിരെ ത്രെ വര്‍ഷമായി സമരം ചെയ്യുന്നു. ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.' എന്ന് വെള്ളാപ്പള്ളി മുൻപ് പറഞ്ഞിരുന്നു.

 ഇടത് പ്രീണനം

ഇടത് പ്രീണനം

വെള്ളാപ്പള്ളിയുടെ ഇടത് പ്രീണനത്തിനൊപ്പം ബിഡിജെഎസ്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ മുറുകുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയെ തള്ളി തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചിരുന്നു.

English summary
Vellappally Natesan praises CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X