വനിതാ മതില്‍ വന്‍ വിജയമാകും: ബിഡിജെഎസ് മതിലിനു എതിരായി പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: വനിതാ മതില്‍ വന്‍ വിജയമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോധാനത്തിന് എതിര് നില്‍ക്കുന്നവരാണ് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. എല്ലാ സമുദായവും ഒപ്പം വരണമെന്നാണ് താത്പര്യം. നൗഷാദ് വിഷയത്തില്‍ അന്നത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും വെള്ളപള്ളി പറഞ്ഞു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയും പ്രഡിഡന്റ്മാരും പോഷക സംഘടനാ ഭാരവാഹികളുടേയും സംയുക്ത യോഗത്തിലായിരുന്നു വെള്ളപ്പള്ളിയുടെ വിശദീകരണം.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വനിതാ മതിലില്‍ നിന്നും മാറി നിന്നത് ശരിയായില്ല. എസ്എന്‍ഡിപി യോഗത്തിന്റെ വനിതാ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കും. ബിഡിജെഎസ്്്് പ്രവര്‍ത്തകരുടെ കാര്യം അറിയില്ല. മുന്നോക്കക്കാരും പങ്കെടുക്കും. ബിജെപി പറയുന്നതില്‍ അര്‍ത്ഥമുണ്ടെങ്കില്‍ അവരും പങ്കെടുക്കണം. ബിഡിജെഎസ് മതിലിന് എതിരായി ഇതുവരെ പറഞ്ഞിട്ടി. പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കില്‍ എന്‍എസ്എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വരുമായിരുന്നെന്നും വെള്ളപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications