കേരളത്തെ ഞെട്ടിച്ച വെണ്മണി ഇരട്ടക്കൊലപാതകം: ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം
ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച ആലപ്പുഴ വെണ്മണിയിലെ ഇരട്ടക്കൊലപാതകത്തിലെ ഒന്നാം പ്രതിക്ക് വധശിക്ഷയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ച് കോടതി. ഒന്നാം പ്രതി ലബിലു ഹസന് ആണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ജുവല്‍ ഹസനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പോലീസിന്റെ അന്വേഷണ മികവാണ് പ്രതികള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കിയത്. 2019 നവംബര്‍ 11 ന് പട്ടാപ്പകലാണ് കോടുകുളഞ്ഞി കരോട് ആഞ്ഞിലമൂട്ടില്‍ എ.പി.ചെറിയാനും ഭാര്യ ഏലിക്കുട്ടി ചെറിയാനും കൊല്ലപ്പെട്ടത്. പറമ്പിലെ പണിക്ക് വന്ന് വീട്ടുകാരുമായി പരിചയപ്പെട്ട ബംഗ്ലാദേശികളാണ് പ്രതികള്‍.

താമസിക്കാന്‍ ഇടം തേടിയെന്ന വ്യാജേനയാണ് അടുത്തദിവസം എത്തി ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികരെ ഇരുമ്പുവടിയും മണ്‍വെട്ടിയും ഉപയോഗിച്ച് ക്രൂരമായി ഇരുവരും കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന 45 പവന് സ്വര്‍ണ്ണാഭരണങ്ങളും 17000 ല്‍ അധികം രൂപയും മൊബൈല്‍ ഫോണുകളും കൈക്കലാക്കിയ ഇവര്‍ അതിവേഗം കേരളം വിട്ടു. രാത്രി വീട്ടില്‍ ലൈറ്റ് കാണാത്തതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പിറ്റേദിവസം അന്വേഷിച്ചെത്തിയപ്പോള്‍ മാത്രമാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.
അന്യസംസ്ഥാന തൊഴിലാളികള്‍ അടുത്ത ദിവസങ്ങളില്‍ പണിക്കെത്തിയിരുന്ന വിവരമറിഞ്ഞ പോലീസ് കൊലപാതകം അറിഞ്ഞയുടന്‍ ഇടവേളയില്ലാതെ നടത്തിയ അന്വേഷണത്തിലൂടെയാണ് അതിവേഗം പ്രതികളെ തിരിച്ചറിഞ്ഞത്. അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ്.വി.കോരയ്ക്കായിരുന്നു അന്വേഷണച്ചുമതല. അന്നത്തെ കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍, ആലപ്പുഴ എസ്.പി കെ.എം.ടോമി എന്നിവര്‍ നേരിട്ടെത്തി അന്വേഷണത്തിന് നേതൃത്വം നല്കി.
അടുത്ത പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവരെ ചോദ്യം ചെയ്യേെവ, ഷരിഫുള്‍ ഇസ്ല എന്ന ബംഗ്ലാദേശ് സ്വദേശി തന്റെ ഒപ്പം താമസിച്ചിരുന്ന നാട്ടുകാരായ രണ്ടുപേര്‍ വേറെ ജോലി അന്വേഷിച്ച് പോയതായി അറിയിച്ചത് വഴിത്തിരിവായി. പ്രതികള്‍ അന്യസംസ്ഥാനക്കാരല്ലെന്നും ബംഗ്ലാദേശിലെ ഘോന ഡിവിഷനില്‍ സത്കിര സദര്‍ സ്വദേശികളാണെന്നും പോലീസ് മനസിലാക്കി. ട്രെയിനില്‍ രക്ഷപ്പെട്ട പ്രതികള്‍ യാത്രയ്ക്കിടെ ഒരു നമ്പരില്‍ നിന്ന് കൂട്ടുകാരനെ വിളിച്ച് മറ്റൊരു ജോലി തേടി പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. ഞൊടിയിടയില്‍ ഇയാളെയും കൂട്ടി പോലീസ് സംഘം താമസസ്ഥലത്തെത്തി.
മൊബൈല്‍ ഫോണുള്‍പ്പെടെ പരിശോധിച്ചു. മൂവരും ചേര്‍ന്നെടുത്ത സെല്‍ഫി പോലീസിന് ലഭിച്ചതോടെ കൊലപാതകം നടന്ന വീട്ടില്‍ കഴിഞ്ഞ ദിവസം പണിക്കെത്തിയവരെ തിരിച്ചറിഞ്ഞു. പിന്നെല്ലാം അതിവേഗം. ഷരിഫുള്‍ ഇസ്ലയുടെ ഫോണിലേക്ക് വന്ന നമ്പരിന് പുറകെ അന്വേഷണം നടത്തിയതിനൊപ്പം സെല്‍ഫിയില്‍ നിന്നു ലഭിച്ച ഫോട്ടോ ഉയോഗിച്ച് ഉടനടി ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി രാജ്യമാകെ പ്രചരിപ്പിക്കുകയും ചെയ്തു.
പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങിയെന്നും കല്ക്കട്ടയിലേക്കുളള കൊറമാണ്ടല്‍ എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയ പോലീസ് അതിവേഗ നീക്കം നടത്തി. രാജ്യാതിര്‍ത്തി വിട്ടുപോകുന്നത് തടയാനായി അന്നത്തെ മാന്നാര്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, നൂറനാട് സബ്ബ് ഇന്‍സ്പെക്ടര്‍ വി.ബിജു, എസ്.സി.പി.ഒമാരായ ഉണ്ണികൃഷ്ണപിളള, മുഹമ്മദ് ഷഫീഖ്.ഐ, സി.പി.ഒ അരുണ്‍ ഭാസ്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘം വിമാനത്തില്‍ അന്നുതന്നെ കല്‍ക്കട്ടയിലെത്തി.
ഇതിനിടെ കേരളാ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പെട്ട റെയില്‍വെ സുരക്ഷാസേന പ്രതികളെ കല്ക്കട്ടയിലേയ്ക്കുളള ട്രെയിനില്‍ വിശാഖപട്ടണത്തിന് സമീപം കണ്ടെത്തി. ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ ഇടപെടലിലൂടെ ആര്.പി.എഫും ലോക്കല്‍ പോലീസും ഉള്‍പ്പെടെ വന്‍ പോലീസ് സംഘം വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തി അതിസാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു. കൊലപാതകം നടത്തിയ വീട്ടില്‍ നിന്നു മോഷ്ടിച്ച ആഭരണങ്ങളും പൈസയും മൊബൈലും മറ്റും കണ്ടെത്തുകയും ചെയ്തു. കല്ക്കട്ടയിലിറങ്ങിയ കേരളാ പോലീസ് സംഘം രാത്രിയിലെ ട്രെയിനില്‍ വിശാഖപട്ടണത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. കൊലപാതകവിവരം പുറത്തറിഞ്ഞ് 13 മണിക്കൂറിനുളളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് കേരളാ പോലീസിന് നേട്ടമായി.
86 ല്‍ അധികം സാക്ഷിമൊഴികള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി 46 പേജുളള പഴുതടച്ച കുറ്റപത്രമാണ് വെണ്മണി പോലീസ് ഈ കേസില്‍ സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ പങ്കെടുത്ത ഓരോ പോലീസ് ഉദ്യോഗസ്ഥനും തങ്ങളുടെ ഭാഗം കൃത്യമായി നിര്‍വ്വഹിച്ച് 82 ദിവസത്തിനുളളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ എത്തിച്ചു. അന്നത്തെ ചെങ്ങന്നൂര്‍ സി.ഐ സുധിലാല്‍.എം, വെണ്മണി എസ്.എച്ച്.ഒ രാജീവ് കുമാര്‍.യു, എസ്.ഐമാരായ സുഭാഷ് ബാബു.കെ, രാജീവ്.കെ.ആര് എന്നിവരാണ് കേസന്വേഷണം നടത്തിയ മറ്റ് ഉദ്യോഗസ്ഥര്‍.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications