ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കെയർ സെന്റർ തുറക്കാൻ വൈകി: ആലപ്പുഴയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

Google Oneindia Malayalam News

ചെങ്ങന്നൂർ: ആലപ്പുഴയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കൊറോണ വൈറസ് ബാധിതരെ താമസിപ്പിക്കുന്നതിനുള്ള കൊവിഡ് കെയർ സെന്ററിനായി സർക്കാർ നിർദേശിച്ച സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ചെങ്ങന്നൂർ വെണ്മണി വില്ലേജ് ഓഫീലർ റെജീന പി നാരായണനെയാണ് സസ്പെൻഡ് ചെയ്തത്. ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേരെ താമസിക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ സ്ഥലമേറ്റെടുക്കാൻ നിർദ്ദേശിച്ചത്. എന്നാൽ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതോടെ കെട്ടിടത്തിന് പുറത്ത് മണിക്കൂറുകളോളമാണ് ഇരുവരും കാത്തിരിക്കേണ്ടവന്നത്. ഈ സംഭവത്തോടൊണ് സർക്കാർ നിലപാട് കർശനമാക്കിയത്.

'ഒരു തെറ്റിനെ ന്യായീകരിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്, സത്യാവസ്ഥ മുഖ്യമന്ത്രി തുറന്നു പറയണം''ഒരു തെറ്റിനെ ന്യായീകരിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്, സത്യാവസ്ഥ മുഖ്യമന്ത്രി തുറന്നു പറയണം'

ചെന്നൈയിൽ നിന്നെത്തിയവരെ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിംഗ് കോളേജിൽ താമസിപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ കോവിഡ് സെന്ററായ എൻജിനീയറിംഗ് കോളേജ് തുറക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചത് വിഷയം നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തതിനാണെന്ന് ആലപ്പുഴ ജില്ലാ കളക്ടറാണ് അറിയിച്ചത്.

 coronavirus12

 ഖത്തർ അനുമതി നിഷേധിച്ചു: പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനം റദ്ദാക്കി, നീക്കം അവസാന നിമിഷം!! ഖത്തർ അനുമതി നിഷേധിച്ചു: പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനം റദ്ദാക്കി, നീക്കം അവസാന നിമിഷം!!

ഇതേ സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ തഹസിൽദാർ എസ് മോഹൻ പിള്ളയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. പകരം കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം ബിജുകുമാറിനെയാണ് തൽസ്ഥാനത്ത് നിയമിച്ചിട്ടുള്ളത്. കാർത്തികപ്പള്ള ഭൂരേഖ തഹസിൽദാരായാണ് മോഹൻപിള്ളയെ സ്ഥലംമാറ്റിയിട്ടുള്ളത്. ക്വാറന്റൈനായി തയ്യാറാക്കിയിട്ടുള്ള കൊവിഡ് സെന്ററുകളുടെ താക്കോൽ അതാത് വില്ലേജ് ഓഫീസർ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ കളക്ടർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പോലീസ് എത്തി കൊവിഡ് തുറന്നാണ് ചെന്നൈയിൽ നിന്നെത്തിയവരെ പാർപ്പിക്കുന്നത്.

ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

English summary
Venmani village officer suspended in handing ove Covid care centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X