ഗൗരിയമ്മയ്ക്ക് വിട നല്‍കി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാടില്‍ നടന്നു
ആലപ്പുഴ: കേരളം കണ്ട വിപ്ലവ നക്ഷത്രം ഇനി ഓര്‍മ്മ. ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. തന്റെ പ്രിയപ്പെട്ട ടിവി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ മണ്ണിന്റെ തൊട്ടടുത്ത് ഗൗരിയമ്മയും നിത്യതയില്‍ ഉറങ്ങും. കേരള രാഷ്ട്രീയത്തില്‍ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളായിരുന്ന കെആര്‍ ഗൗരിയമ്മ ഇനി കേരള മണ്ണിന് ഓര്‍മ്മ.

102ാം വയസ്സിലായിരുന്നു അന്ത്യം. കടുത്ത പനിയെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗൗരിയമ്മ. വാര്‍ധക്യ സഹജമായ അസുഖങ്ങളും അവരെ അലട്ടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗൗരിയമ്മയെ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്.
Recommended Video
കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും വേദിയായ ചാത്തനാട്ടെ വീട്ടില്‍ അല്‍പസമയം പൊതു ദര്‍ശനത്തിന് വച്ച ശേഷം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തില്‍ എത്തിച്ചിരുന്നു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തില്‍ അവസാന ചടങ്ങുകള്‍ക്കായി എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications