Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചന കേസിനെത്തി; ചേർത്തല കോടതി വളപ്പിൽ നാത്തൂന്മാരുടെ പൊരിഞ്ഞതല്ല്; വീഡിയോ വൈറൽ

ചേർത്ത: കോടതി വളപ്പിൽ യുവതിയും ഭർത്താവിന്റെ സഹോദരിയും തമ്മിൽ പൊരിഞ്ഞതല്ല്. വയലാർ സ്വദേശിനിയായ യുവതിയും പട്ടണക്കാട്ട് സ്വദേശിയായ ഭർത്താവിന്റെ സഹോദരിയും തമ്മിൽ ആണ് തല്ല് നടന്നത്. ദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടന്ന സംസാരം അടിപിടിയിൽ എത്തുകയായിരുന്നു. തർക്കം മറ്റുള്ളവർ ഏറ്റെടുത്തതോടെ കോടതിവളപ്പിൽ കൂട്ടത്തല്ലായി.

കുട്ടികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ചേർത്തല കോടതിയിലെത്തിയത്. ആദ്യം യുവതിയും ഭർത്താവിന്റെ സഹോദരിയും തമ്മിലാണ് അടി നടന്നത്. തുടർന്ന് കൂട്ടത്തല്ലായി. അടിക്കിടെ ഭാര്യയെ ചവിട്ടുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യാമില്ലാ വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

Cherthla

തമ്മിലടിച്ച രണ്ടു സ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. തല്ല് കാെണ്ട് നിലത്ത് വീണിട്ടും അടി തുടർന്നു. യുവതികളെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കാൻ തയ്യാറായില്ല.

വനിത പോലീസ് സ്ഥലത്ത് ഇല്ലാത്തതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുനന് പോലീസുകാർ ഇവരുടെ തർക്കത്തിൽ ഇടപെടാൻ മടിച്ചു. എന്നാൽ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു. ദമ്പതിമാർക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹതിരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+