വിനോദിന് ഓണസമ്മാനവുമായി മന്ത്രിയും കളക്ടറും എത്തി, വീല്‍ ചെയര്‍ ഇനി ബാറ്ററിയില്‍ ഓടും
ആലപ്പുഴ: അരയ്ക്ക് താഴെ തളര്‍ന്ന ചേര്‍ത്തല മുള്ളന്‍ചിറ നികര്‍ത്തില്‍ വിനോദിന് ഓണസമ്മാനമായി ഇലക്ട്രിക് മുച്ചക്ര വാഹനത്തിന്റെ ബാറ്ററികള്‍ ലഭിച്ചു. മന്ത്രി പി പ്രസാദ്, ആലപ്പുഴ ജില്ല കളക്ടര്‍ എ അല്ക്‌സാണ്ടര്‍ എന്നിവരാണ് ഓണ സമ്മാനമായി ബാറ്ററികള്‍ എത്തിച്ചത്. തിരുവോണ നാളില്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയ വിരുന്നുകാരെ കണ്ട് വിനോദിന് ആദ്യം വിസ്മയവും പിന്നെ ആശ്വാസവുമായി. ചേര്‍ത്തല ആഞ്ഞിലിപ്പാലം സ്വദേശിയാണ് വിനോദ്.
സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി പ്രസാദിന്റെയും ജില്ലാ കളക്ടറിന്റെ ശ്രമഫലമായാണ് വിനോദിന്റെ സാക്ഷാത്കരമായത്. ശരീരം തളര്‍ന്ന് കിടക്കുന്ന വിനോദിന് വീല്‍ ചെയറിനുള്ള ബാറ്ററിയുമായാണ് ഇരുവരും എത്തിയത്. ഇലക്ട്രോണിക്ക് വീല്‍ ചെയറിന്റെ കേടായ ബാറ്ററി മാറ്റി വാങ്ങാന്‍ പണമില്ലാതെ പ്രയാസപ്പെട്ട വിനോദിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേനെ സാമൂഹ്യ പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, ശിവ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയറിനുള്ള പുതിയ ബാറ്ററികള്‍ ലഭ്യമാക്കിയത്. വീട്ടിലെത്തിയ മന്ത്രി തന്നെയാണ് ബാറ്ററി പിടിപ്പിച്ച് നല്‍കിയത്.
പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

വീല്‍ ചെയറിന്റെ ഒരു ടയര്‍ കറങ്ങുന്നതില്‍ പ്രശ്‌നമുണ്ടെന്നും അത് ഇന്നലെ തന്നെ മെക്കാനിക്ക് എത്തി ശരിയാക്കിയെന്നും വിനോദ് പറയുന്നു. 2007 ല്‍ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിനോദിന്റെ ശരീരം തളര്‍ന്നത്. പുറമ്പോക്കിലെ ചെറിയ കൂരയിസാണ് വിനോദിന്റെ കുടുംബം കഴിയുന്നത്.
വിനോദിന്റെ മൂത്തമകള്‍ വിസ്മയ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. വിസ്മയയുടെ വിവാഹ ദിനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ ഇവരുടെ വീട്ടിലെത്തി ധനസഹായവും നല്‍കിയിരുന്നു. ഇളയ മകള്‍ വിനയയാണ് വിനോദിനൊപ്പമുള്ളത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, സന്നദ്ധ പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, ശിവ മോഹന്‍, പ്രേം സായി, ഭിന്നശേഷി സഹകരണ സംഘം പ്രതിനിധി സെബാസ്റ്റ്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications