ആര്‍ദ്രയ്‌ക്കൊപ്പം പിന്നണിയില്‍ ചുവടുവച്ച് മിട്ടു എന്ന കൊച്ചുകുറുമ്പന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വളര്‍ത്ത് മൃഗങ്ങളെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയുണ്ടാകില്ല, അവരുടെ കളികള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് പോലും അറിയില്ല. അങ്ങനെ ഒരു വളര്‍ത്തു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സംഭവം ഇങ്ങനെ, ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിനിയായ ആര്‍ദ്ര പ്രസാദിന്റെ ഒരു നൃത്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
Recommended Video

വെറുമൊരു നൃത്ത വീഡിയോ ആണോ എന്ന് ചോദിച്ചാല്‍ അല്ല, കാരണം ആ വീഡിയോയില്‍ ആര്‍ദ്രയ്‌ക്കൊപ്പം ചുവടുവയ്ക്കാന്‍ മിട്ടു എന്ന കൊച്ചു കുറുമ്പന്‍ നായക്കുട്ടിയും ഉണ്ടായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലെ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനത്തിനൊപ്പം മിട്ടുവും ചുവട് വയ്ക്കുന്നത്.
വീഡിയോ ആര്‍ദ്രയുടെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തു. തന്റെ ഒപ്പം പരിശീലനത്തിന് മിട്ടുവും കൂടാറുണ്ടെന്ന് ആര്‍ദ്ര പറയുന്നു. വീഡിയോ ഇപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എന്താലായും വീഡിയോ വൈറലായതോടെ മിട്ടുവിനെ കുറിച്ച് ചോദിച്ച് ആളുകള്‍ എത്തുന്നുണ്ട്. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications