Get Updates
Get notified of breaking news, exclusive insights, and must-see stories!

'3 വാഗ്ദാനങ്ങള്‍ തന്നാല്‍ നിങ്ങളുടെ കാര്യം ഞാനേറ്റു'; കാണാന്‍ എത്തിയ കുട്ടികളോട് കളക്ടറുടെ ആവശ്യം ഇങ്ങനെ

ആലപ്പുഴ : ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കളക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റ വാക്കില്‍ പറയും , അത് ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയാണെന്ന്. കുറച്ച് മാസങ്ങള്‍ കൊണ്ട് കുട്ടികളുടെ അടക്കം ഹൃദയം കീഴടക്കിയിരിക്കുകയാണ് അദ്ദേഹം . കുട്ടികള്‍ അദ്ദേഹത്തെ കളക്ടര്‍ മാമനെന്നും കളക്ടര്‍ ബ്രോ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് .

1

എന്നാല്‍ ഇപ്പോഴിതാ അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. അമ്മയോടൊപ്പം തന്നെ കാണാന്‍ എത്തിയ രണ്ട് കുട്ടികളുടെ കൗതുകകരമായ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കൊവിഡ് കാരണം അച്ഛനെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം ഇല്ലെന്ന പരാതി പറയാനാണ് കളക്ടറെ കാണാന്‍ വേണ്ടിയെത്തിയത്.

2

എന്നാല്‍ ഇവരോട് കളക്ടര്‍ മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. നന്നായി പഠിച്ച് ഇഷ്ടപ്പെട്ട മേഖലയില്‍ കഴിവ് തെളിയിക്കണം, അമ്മയെ പോന്ന് പോലെ നോക്കണം, വലുതായി മറ്റുള്ളവരെ സഹായിക്കാനുള്ള സ്ഥിതിയിലെത്തുമ്പോള്‍ നമുക്ക് ചുറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മടി കൂടാതെ സഹായിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കളക്ടര്‍ മുന്നോട്ടുവച്ചത്. കളക്ടറുടെ പോസ്റ്റ് ഇങ്ങനെ,

3

3 വാഗ്ദാനങ്ങള്‍ എനിക്ക് തന്നാല്‍ നിങ്ങളുടെ വീടിന്റെ കാര്യം ഞാനേറ്റു. കേട്ടിട്ട് ആശയക്കുഴപ്പത്തിലായല്ലേ. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ ഓഫീസില്‍ നടന്ന ഒരു സംഭവമാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് കുഞ്ഞ് മക്കള്‍ അവരുടെ അമ്മയോടൊപ്പം എന്റെ അടുത്ത് വരുന്നത്.

4

കോവിഡ് കാരണം ഈ മക്കള്‍ക്ക് അവരുടെ അച്ഛനെ നഷ്ടമായെന്നും സ്വന്തമായി ഒരു കിടപ്പാടം ഇല്ലെന്നുമുള്ള സങ്കടം പങ്കുവെക്കാനുമാണ് ഈ മക്കള്‍ എന്നെ കാണാനായി വന്നത്. ഒരു മാസത്തിന് ശേഷം ഇന്ന് ഇവരുടെ വീടിന്റെ ഫൗണ്ടേഷന്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് ഈ മക്കള്‍ക്കും അവരുടെ അമ്മയ്ക്കും വീട് നിര്‍മിച്ച് നല്‍കുന്നത്.

5

ഇതിന് പകരമായി ഞാന്‍ ഇവരോട് വാങ്ങിയതാണ് ഈ മൂന്ന് വാഗ്ദാനങ്ങള്‍.
1. നന്നായി പഠിച്ച് ഇഷ്ടപ്പെട്ട മേഖലയില്‍ കഴിവ് തെളിയിക്കണം.
2. അമ്മയെ പോന്ന് പോലെ നോക്കണം.
3. വലുതായി മറ്റുള്ളവരെ സഹായിക്കാനുള്ള സ്ഥിതിയിലെത്തുമ്പോള്‍ നമുക്ക് ചുറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മടി കൂടാതെ സഹായിക്കണം.

6

ഈ രണ്ട് മക്കളും ഈ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് എനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ഇവരിത് പാലിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
നമുക്ക് ചുറ്റം ബുദ്ധിമുട്ടും ദുരിതവും അനുഭവിക്കുന്ന എല്ലാവരെയും നമ്മള്‍ മടി കൂടാതെ ചേര്‍ത്ത് നിര്‍ത്തണം.
എന്റെ പ്രിയപ്പെട്ട മക്കള്‍ എല്ലാവരും നല്ലവരായി വളരണം കേട്ടോ.. ഒരുപാട് സ്‌നേഹത്തോടെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+